മാംസ നിരോധന തീരുമാനം കര്‍ശനമായി പാലിക്കും; നവരാത്രി ആഘോഷ സമയത്ത് എല്ലാ ഇറച്ചി കടകളും കര്‍ശനമായി അടപ്പിക്കുമെന്ന് ദക്ഷിണ ദല്‍ഹി മേയര്‍
national news
മാംസ നിരോധന തീരുമാനം കര്‍ശനമായി പാലിക്കും; നവരാത്രി ആഘോഷ സമയത്ത് എല്ലാ ഇറച്ചി കടകളും കര്‍ശനമായി അടപ്പിക്കുമെന്ന് ദക്ഷിണ ദല്‍ഹി മേയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2022, 3:27 pm

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ ഉത്സവമായ നവരാത്രിക്ക് തിങ്കളാഴ്ച വരെ ദക്ഷിണ ദല്‍ഹിയില്‍ ഇറച്ചിക്കടകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് മേയര്‍ മുകേഷ് സൂര്യന്‍. പരാതിയെ തുടര്‍ന്നാണ് നടപടിയെന്നും ആരുടെയും വ്യക്തിസ്വാതന്ത്ര്യം ലംഘിക്കുന്നതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

”ഞങ്ങള്‍ എല്ലാ ഇറച്ചി കടകളും കര്‍ശനമായി അടപ്പിക്കും. മാംസം വില്‍ക്കാത്തപ്പോള്‍ ആളുകള്‍ അത് കഴിക്കില്ല,’ മുകേഷ് സൂര്യന്‍ പറഞ്ഞു. ചില ഇസ് ലാമിക രാജ്യങ്ങളില്‍ റമദാന്‍ നോമ്പ് മാസം
പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്നില്ലേ എന്നാണ് മുകേഷ് സൂര്യന്‍ സംഭവത്തെ ന്യായീകരിച്ചുപറഞ്ഞത്.

‘ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന നവരാത്രിയുടെ ശുഭകരമായ സമയത്ത്’ ഇറച്ചിക്കടകള്‍ അടച്ചിടണമെന്നാണ് മുകേഷ് പറഞ്ഞത്.

ദല്‍ഹിക്കാരുടെ വികാരം കണക്കിലെടുത്താണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്നും തുറസ്സായ സ്ഥലത്ത് മാംസം അറക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ തന്നോട് പരാതിപ്പെട്ടെന്നും മുകേഷ് പറഞ്ഞു.

‘മാംസ നിരോധന തീരുമാനം ഞങ്ങള്‍ കര്‍ശനമായി പാലിക്കും. ഏപ്രില്‍ 8, 9, 10 തീയതികളില്‍ ഞങ്ങള്‍ എല്ലാ അറവുശാലകളും അടച്ചിടും,’ മുകേഷ് കൂട്ടിച്ചേര്‍ത്തു.

 

Content Highlights: Will Strictly Enforce Ban On Meat Shops”: South Delhi Mayor