Hate speech
"നിന്നെ തലകീഴാക്കി കെട്ടിത്തൂക്കി താടി വടിച്ച് തെലങ്കാന മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊടുക്കും"; ഒവൈസിയ്ക്ക് ബി.ജെ.പി എം.പിയുടെ ഭീഷണി
ന്യൂസ് ഡെസ്‌ക്
Saturday, 4th January 2020, 3:25 pm

ഹൈദരാബാദ്: എ.ഐ.എം.ഐ.എം അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പി അരവിന്ദ് കുമാര്‍. ഒവൈസിയെ തലകീഴായി തൂക്കുമെന്നും താടി വടിച്ചെടുക്കുമെന്നും അരവിന്ദ് കുമാര്‍ ഭീഷണിപ്പെടുത്തി. ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന് അയച്ചുകൊടുക്കുമെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.

നിസാമാബാദില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു സ്ഥലം എം.പിയായ അരവിന്ദ് കുമാറിന്റെ ഭീഷണി കലര്‍ന്ന വിദ്വേഷ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒവൈസി പറയുന്നത് ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും അദ്ദേഹം കീറിക്കളയുമെന്നാണ്. ഒമ്പത് വര്‍ഷം മുന്‍പ് നിങ്ങളുടെ സഹോദരനെ നിങ്ങളുടെ സമുദായത്തില്‍പ്പെട്ടയാള്‍ കുത്തിയും വെടിവെച്ചും പരിക്കേല്‍പ്പിച്ചത് ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ സഹോദരന്‍ ഇപ്പോഴും ചികിത്സയിലാണ്. അങ്ങനെയുള്ള നിങ്ങളാണോ ബി.ജെ.പിയേ കീറിക്കളയുന്നത്.’


നിസാമാബാദില്‍ ഒവൈസി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനെതിരേയും അരവിന്ദ് കുമാര്‍ രംഗത്തെത്തി.

‘ അവര്‍ നിസാമാബാദിലെ ഈദ്ഗാഹ് മൈതാനത്ത് യോഗം ചേര്‍ന്നു. അതേ മൈതാനത്ത് ഞാനൊരു ക്രെയിന്‍ കൊണ്ടുവരും. നിന്നെ തലകീഴാക്കി കെട്ടിത്തൂക്കി നിന്റെ താടിരോമങ്ങള്‍ എടുത്തുകളയും. അത് ഞാന്‍ പുറത്തേക്ക് കളയില്ല. കെ.സി.ആറിന് (കെ. ചന്ദ്രശേഖരറാവു) അയച്ചു കൊടുക്കും.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത കെ.സി.ആറിന് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.

ഒരാഴ്ച മുന്‍പാണ് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ ഈദ്ഗാഹ് മൈതാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

WATCH THIS VIDEO: