എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുത്: കെല്‍സ
എഡിറ്റര്‍
Thursday 27th June 2013 12:50am

child-abuse

കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി(കെല്‍സ).

കുട്ടികള്‍ക്കെതിരെ പീഡനങ്ങളും അതിക്രമങ്ങളും കൂടുന്ന സാഹചര്യത്തില്‍ അവരെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കെല്‍സ അറിയിച്ചു.

Ads By Google

ഇരയായ കുട്ടികളെ മറ്റുള്ളവര്‍ തിരിച്ചറിയുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ഇതുവഴി അവരുടെ പുനരധിവാസത്തിനും ഭാവിജീവിതത്തിനും തടസ്സം വരുത്തുകയും ചെയ്യരുതെന്ന് കെല്‍സ മെമ്പര്‍ സെക്രട്ടറി പി.മോഹന്‍ദാസ് പറഞ്ഞു.

ലൈംഗികാതിക്രമങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിന് 2012 നവംബറില്‍ ഒരു നിയമം രാജ്യത്ത് നിലവില്‍ വന്നിട്ടുള്ളതാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരാതിക്കാരും ഇരകളുമായ കുട്ടികളുടെ പേരും ചിത്രങ്ങളും മറ്റ് വിവരങ്ങളും വെളിപ്പെടുത്തരുതെന്ന് നിയമം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

Advertisement