ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയില്‍ ചേരില്ല: അരവിന്ദ് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 8:47am

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരായുള്ള പ്രതിപക്ഷ മുന്നണിയുടെ ഭാഗമാവുകയില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. നിര്‍ദിഷ്ട മുന്നണിയുടെ ഭാഗമായവര്‍ക്ക് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തരല്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിലും എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദുരന്തപ്പെയ്ത്തില്‍ ഇന്നലെ മാത്രം പൊലിഞ്ഞത് 22 ജീവനുകള്‍: അഞ്ചു ജില്ലകളില്‍ ഉരുള്‍പ്പൊട്ടി, 24 അണക്കെട്ടുകള്‍ തുറന്നു

ദല്‍ഹിയില്‍ ആപ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മോദി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓരോ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിദ്യഭ്യാസമേഖലയിലും ആരോഗ്യരംഗത്തും വിപ്ലവകരമായ കാര്യങ്ങളാണ് ദല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഹരിയാന വികസന കാര്യത്തില്‍ വളരെ പിന്നിലാണെന്നും ഇക്കാര്യത്തില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ ദല്‍ഹി സര്‍ക്കാരിനെ കണ്ടുപഠിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പൂര്‍ണ്ണസംസ്ഥാന പദവി ഇല്ലാതെയാണ് ദല്‍ഹിയുടെ ഈ നേട്ടങ്ങളെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Advertisement