എഡിറ്റര്‍
എഡിറ്റര്‍
അവകാശം നേടിയെടുക്കാന്‍ സുപ്രീം കോടതിയെ സമീപിക്കും; ലിംഗമാറ്റം നടത്തിയതിന് ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് പുറത്താക്കിയ നാവികന്‍
എഡിറ്റര്‍
Tuesday 10th October 2017 4:03pm

ന്യൂദല്‍ഹി: ലിംഗമാറ്റം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ നാവികന്‍ സാവി.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടി ശരിയല്ലെന്നും ലിംഗമാറ്റം നടത്തിയാല്‍ ജോലിയ്ക്ക് അനുയോജ്യനാവില്ലെന്ന കാരണത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് ഇദ്ദേഹം ചോദിക്കുന്നു.

എഞ്ചിനീയറായിട്ടായിരുന്നു എന്റെ പോസ്റ്റ്. എന്നാല്‍ സ്ത്രീയായ ശേഷം എന്നെ ആ പോസ്റ്റില്‍ നിര്‍ത്തില്ലെന്നാണ് അവര്‍ പറഞ്ഞത്. എനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം.

മാനസികമായി എന്നെ വല്ലാതെ തകര്‍ക്കുകയായിരുന്നു അവര്‍. ആറ് മാസം സൈക്യാട്രിക് വാര്‍ഡില്‍ എന്നെ കിടത്തി. ഞാന്‍ മാനസികരോഗിയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. രാജ്യത്തെ ഏതൊരു പൗരന്റേയും സ്വാതന്ത്ര്യം എനിക്കും ഉണ്ട്.


Dont Miss സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെയെങ്കിലും ഞങ്ങള്‍ കൊണ്ടുവന്നു; നിങ്ങള്‍ എന്താണ് ചെയ്തത്: കോണ്‍ഗ്രസിനെതിരെ അമിത് ഷാ


ശത്രുക്കള്‍ക്ക് നേരെ കാഞ്ചിവലിക്കാനുള്ള കരുത്ത് ഇപ്പോഴും എനിക്കുണ്ട്. പിന്നെ എന്റെ രാജ്യത്തെ സേവിക്കാനുള്ള കഴിവ് എനിക്കില്ല എന്ന് അവര്‍ എങ്ങനെയാണ് പറയുക? എന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് എന്റെ തീരുമാനം. നീതി ലഭിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതമെന്നും സാവി പറയുന്നു.

സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചു എന്ന കാരണത്താലാണ് വിശാഖപട്ടണത്തെ ഇരുപത്തിയഞ്ചുകാരനായ മനീഷ് ഗിരി എന്ന നാവികനെ സേന പുറത്താക്കിയത്. ഓഗസ്റ്റില്‍ ഇദ്ദേഹം മുംബൈയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

വിശാഖപട്ടണത്തെ ഓഫീസിലായിരുന്നു മനീഷ്. ചട്ടങ്ങള്‍ ലംഘിച്ചതിന് മനീഷിനെ പുറക്കാക്കുയാണെന്ന് നാവിക സേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ കമാര്‍ഡര്‍ സി ജി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ഏഴുവര്‍ഷം മുമ്പായിരുന്നു മനീഷ് സേനയിലെത്തിയത്. നാലു വര്‍ഷമായി ഐഎന്‍എസ് അക്സിലയിലാരുന്നു സേവനമനുഷ്ടിച്ചത്. ഇന്ത്യന്‍ സേനയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സംഭവമാണ് മനീഷ് എന്ന സാവിയുടേത്.

Advertisement