എഡിറ്റര്‍
എഡിറ്റര്‍
സൈനിക മേധാവിമാരുമായി ദിവസവും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍
എഡിറ്റര്‍
Monday 11th September 2017 9:41pm

ന്യൂദല്‍ഹി: സൈനിക മേധാവികളുമായും പ്രതിരോധ സെക്രട്ടറിയുമായും ദിവസവും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സൈനിക തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തീരുമാനം. പ്രതിരോധ മന്ത്രിയുടെ ആധ്യക്ഷയതില്‍ മാസത്തിലൊരിക്കല്‍ ചേര്‍ന്നിരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗങ്ങള്‍ ഇനി രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചേരാനും തീരുമാനമായി.

സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും സര്‍ക്കാര്‍ അറിയിച്ചു.


Also Read:  ‘നിങ്ങള്‍ക്ക് ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുട്ടികളേയും സന്ദര്‍ശിച്ചു കൂടേ’; സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച പ്രിയങ്കയെ ചൊറിഞ്ഞ ആരാധകന് താരത്തിന്റെ കിടിലന്‍ മറുപടി


അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിലാണ് നിര്‍മ്മല സീതാരാമന് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചത്. മന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രാലയത്തിലെയും സൈന്യത്തിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം വിശദമായി മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പ്രതിരോധ മന്ത്രിയായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

Advertisement