എഡിറ്റര്‍
എഡിറ്റര്‍
അടുത്ത ദീപാവലിക്ക് അയോദ്ധ്യയില്‍ രാമക്ഷേത്രമുയരുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
എഡിറ്റര്‍
Monday 16th October 2017 1:15pm

 

ബീഹാര്‍: അടുത്ത ദീപാലിക്ക് അയോദ്ധ്യയില്‍ രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാറ്റ്‌നയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സ്വാമിയുടെ പ്രഖ്യാപനം.

ഈ ആഴ്ച നമ്മള്‍ ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസികളെ സ്വീകരിക്കാന്‍ അയോദ്ധ്യയിലെ രാമ ക്ഷേത്രം തയ്യാറാവും മുന്നിലുള്ള തടസ്സങ്ങള്‍ എല്ലാം മാറി പ്രതീക്ഷിച്ചതിലും വേഗത്തില്‍ ക്ഷേത്ര നിര്‍മ്മാണം തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ലൗ ജിഹാദ്’ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ കണ്ടുപിടിച്ച വാക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


നേരത്തെ 2019 മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രമുയരുമെന്നും മോദി പ്രധാന മന്ത്രിയാകുമെന്ന് പ്രവചിച്ച ബ്രഹ്മ യോഗാനന്ദ ഇത് പ്രവചിച്ചിട്ടുണ്ടെന്നും യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ നാഥ് അഭിപ്രായപ്പെട്ടിരുന്നു.

2010ല്‍ അലഹബാദ് ഹൈക്കോടതി രാംജന്മഭൂമിബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ കക്ഷികള്‍ നല്‍കിയ അപ്പീല്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. തര്‍ക്ക പ്രദേശമായ 2.77 ഏക്കര്‍ സ്ഥലം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നിര്‍മേഹികള്‍ക്കും തുല്യമായി വീതിച്ച് നല്‍കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.

Advertisement