എഡിറ്റര്‍
എഡിറ്റര്‍
വട്ടത്തൊപ്പിക്ക് പകരം മുസ്‌ലീങ്ങള്‍ക്ക് വേണ്ടത് വികസനം: ബി.ജെ.പി
എഡിറ്റര്‍
Monday 3rd June 2013 12:07pm

skull-caps

പാട്‌ന: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലീം സമുദായത്തിന്റേയും പ്രീതി സമ്പാദിക്കണമെന്ന് ബി.ജെ.പി നേതാവ് സി.പി ഠാക്കൂര്‍. മുസ്‌ലീംങ്ങള്‍ക്ക് വേണ്ടത് വട്ടത്തൊപ്പിയല്ലെന്നും വികസമനമാണെന്നും അദ്ദേഹം പറഞ്ഞു.
Ads By Google

മുസ്‌ലീങ്ങളെ ന്യൂനപക്ഷമായി ചിത്രീകരിക്കാനോ അവര്‍ക്ക് വട്ടത്തൊപ്പി നല്‍കി തെറ്റിദ്ധരിപ്പിക്കാനോ താത്പര്യമില്ലെന്നും സി.പി ഠാക്കൂര്‍ പറഞ്ഞു. വികസനം ന്യൂനപക്ഷങ്ങളിലേക്കും എത്തിച്ച് അവരുടെ പ്രീതി സമ്പാദിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.

ബി.ജെ.പി ഉപാധ്യക്ഷന്‍ കൂടിയായ ഠാക്കൂര്‍ പാട്‌നയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു. രാജ്യത്തെ മറ്റേത് വിഭാഗത്തേയും പോലെ ദേശസ്‌നേഹമുള്ളവരാണ് മുസ്‌ലീങ്ങളും. അവരെ സംശയത്തോടെ കാണാന്‍ പറ്റില്ല.

ദേശീയ നേതാവാകുന്നതിനായി ഒരാള്‍ വട്ടത്തൊപ്പിയോ നെറ്റിയില്‍ കുറിയോ ചാര്‍ത്തേണ്ടി വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉദ്ധരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരിഹസിച്ച് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം.

ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു ചടങ്ങില്‍ സംബന്ധിക്കവേ ഒരു മുസ്‌ലീം യുവാവ് നല്‍കിയ വട്ടത്തൊപ്പി ധരിക്കാന്‍ നരേന്ദ്ര മോഡി തയ്യാറായില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു.

Advertisement