പെണ്‍മക്കളോട് വിവേചനം; രാം വിലാസ് പാസ്വാനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മകള്‍ ആശാ പാസ്വാന്‍
National
പെണ്‍മക്കളോട് വിവേചനം; രാം വിലാസ് പാസ്വാനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മകള്‍ ആശാ പാസ്വാന്‍
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 10:56 am

പട്‌ന: ആര്‍.ജെ.ഡി സീറ്റ് നല്‍കിയാല്‍ രാം വിലാസ് പാസ്വാനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മകള്‍ ആശാ പാസ്വാന്‍. ലോക് ജനശക്തി പ്രസിഡന്റ് കൂടിയായ പാസ്വാന്റെ ഹാജിപുര്‍ നിയോജകമണ്ഡലത്തിലാണ് മകള്‍ മത്സരിക്കാന്‍ സന്നദ്ധതയറിച്ച് രംഗത്തെത്തിയത്.

പാസ്വാന്‍ തന്നെ അവഗണിക്കുകയാണെന്നും മകനെ മാത്രമാണ് രാഷ്ട്രീയത്തില്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ആശ പാസ്വാന്‍ ആരോപിച്ചു.
കന്‍ ചിരാഗ് പാസ്വാനെ എംപിയാക്കിയ പാസ്വാന്‍ പെണ്‍മക്കളോട് വിവേചനം കാണിക്കുന്നെന്നും ആശാ പറഞ്ഞു.


Read Also: കുതിരക്കച്ചവടത്തിന് ശ്രമിച്ചാല്‍ ബി.ജെ.പിക്ക് പണികിട്ടും; ഏഴ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് കോണ്‍ഗ്രസ്


 

എല്‍.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചിരാഗിനെ തിരഞ്ഞെടുത്തപ്പോഴും തന്നെ പരിഗണിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് പാസ്വാനെതിരെ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

സ്വന്തക്കാര്‍ക്കു മാത്രം പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതായുള്ള ആരോപണം നേരത്തെ തന്നെ പാസ്വാനെതിരെ ഉയര്‍ന്നിരുന്നു. പാസ്വാന്റെ അനുജന്‍ പശുപതി കുമാര്‍ പരാസ് ആണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. മറ്റൊരു സഹോദരന്‍ രാം ചന്ദ്ര പാസ്വാന്‍ എം.പിയാണ്. സഹോദരീ പുത്രന്‍ പ്രിന്‍സ് രാജ് എല്‍.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗം അധ്യക്ഷനുമാണ്.

രാംവിലാസ് പാസ്വാന്റെ ആദ്യ ഭാര്യയിലുള്ള രണ്ടു പെണ്‍മക്കളില്‍ ഒരാളാണ് ആശ പാസ്വാന്‍. രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് ചിരാഗ് പാസ്വാന്‍.