എഡിറ്റര്‍
എഡിറ്റര്‍
മിസ്റ്റര്‍ ഇന്ത്യ-2ല്‍ അഭിനയിക്കും: ശ്രീദേവി
എഡിറ്റര്‍
Sunday 10th March 2013 10:12am

മിസ്റ്റര്‍ ഇന്ത്യ എന്ന പഴയ ബോളീവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ മിസ്റ്റര്‍ ഇന്ത്യ-2ല്‍ ഞാന്‍ അഭിനയിക്കുമെന്ന്  ബോളിവുഡ് താര സുന്ദരി  ശ്രീദേവി പറഞ്ഞു.

Ads By Google

1987ല്‍ മിസ്റ്റര്‍ ഇന്ത്യയില്‍ അനില്‍ കപൂറിന്റെ  നായികയായിട്ടായിരുന്നു ശ്രീദേവി  പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്. അക്കൊല്ലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രവും മിസ്റ്റര്‍ ഇന്ത്യതന്നെയായിരുന്നു.

ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഇന്ത്യ നിര്‍മ്മിച്ചത് ശ്രീദേവിയുടെ ഭര്‍ത്താവായ ബോണി കപൂര്‍ തന്നെയായിരുന്നു.

ഇനി ഞാന്‍ മിസ്റ്റര്‍ ഇന്ത്യ2ന്റെ ഭാഗമായിരിക്കും. അതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയും.

എന്റെ  ഭര്‍ത്താവ് ഇപ്പോള്‍ ‘നോ എന്‍ട്രി മെയിന്‍ എന്‍ട്രി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അത് പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ  മിസ്റ്റര്‍ ഇന്ത്യ2ന്റെ ചിത്രീകരണം തുടങ്ങുവെന്നും ശ്രീദേവി പറഞ്ഞു.

പതിനഞ്ച് വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി അഭിനയരംഗത്തേയ്ക്കുള്ള രണ്ടാം വരവ് നടത്തിയത്.  ഈ ചിത്രം സംവിധാനം ചെയ്തത് ഗൗരി ഷിന്‍ഡെയാണ്.

ഗൗരിയുടെ സംവിധാന രംഗത്തെ ആദ്യ ചുവട് വയ്പ്പും ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ വിജയത്തിലെത്തി.

Advertisement