എഡിറ്റര്‍
എഡിറ്റര്‍
സാമൂഹ്യനീതി ലഭിക്കുന്നില്ലെന്ന എസ്.എന്‍.ഡി.പിയുടെ വികാരം ഉള്‍ക്കൊള്ളുന്നു: മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 15th June 2013 5:16pm

ummenchandi1

കോട്ടയം: വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി ലഭിക്കുന്നില്ലെന്ന എസ്.എന്‍.ഡി.പിയുടെ വികാരം ഉള്‍ക്കൊള്ളുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും വലിയ കാര്യം ജനങ്ങളുടെ സംതൃപ്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Ads By Google

അനീതി നേരിട്ടാല്‍ ജനങ്ങള്‍ അസംതൃപ്തരാകും. അപ്പോള്‍ പ്രശ്‌നങ്ങളുണ്ടാകും. സാമൂഹ്യനീതി വിദ്യാഭ്യാസത്തില്‍ നിന്നാണ് തുടങ്ങുന്നത്. വിദ്യാഭ്യാസ രംഗത്ത് നീതി ലഭിക്കണമെന്ന എസ്.എന്‍.ഡി.പി പറയുന്നതിനോട് പൂര്‍ണമായി യോജിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം പുതുപ്പള്ളി വെന്നിമലയില്‍ ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പിയുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്ത് എസ്.എന്‍.ഡി.പിക്ക് സാമൂഹ്യനീതി ലഭിക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement