| Monday, 15th March 2010, 1:09 pm

ഭര്‍ത്താവിന്റെ പരിചരണത്തില്‍ ഭാര്യക്ക് സുഖപ്രസവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആധുനിക ചികിത്സാ സൗകര്യങ്ങളും ഡോക്ടറുമൊന്നുമില്ലാതെ മറിയ എന്ന വിദേശ വനിത കോവളത്ത് പെണ്‍ കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവ് ടെറന്‍സിന്റെ പരിചരണത്തിലായിരുന്നു കാനഡ സ്വദേശിനിയായ മറിയയുടെ പ്രസവം.

നാലു മാസമായി കോവളത്ത് താമസിക്കുന്ന കനേഡിയന്‍ ദമ്പതികളായ മറിയാ അമേന്‍ ജെയ്ക്കും ടെറന്‍സ് ഷിരിക്കിനുമാണ് പെണ്‍കുഞ്ഞ് പിറന്നത്. ഹോട്ടല്‍മുറിയില്‍ വെച്ചാണ് ടെറന്‍സ് ഭാര്യയുടെ പ്രസവം എടുത്തത്. കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തിയതും ടെറന്‍സ് തന്നെയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷം മുതല്‍ യോഗയും പ്രകൃതി ചികില്‍സയും സ്വായത്തമാക്കിയാണ് ഈ ദമ്പതികള്‍ ജീവിക്കുന്നത്. പ്രകൃതിയെ സ്‌നേഹിച്ച് വേവിക്കാത്ത ആഹാര പദാര്‍ഥങ്ങള്‍ മാത്രം കഴിക്കുന്ന ദമ്പതികള്‍ക്ക് പ്രസവവും പ്രകൃതിയോടിണങ്ങി വേണമെന്നത് നിര്‍ബന്ധമായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഡോക്ടറുടെ സേവനം തേടാന്‍ ടെറന്‍സ് സമ്മതിച്ചു. വിഴിഞ്ഞം ആശുപത്രിയില്‍ നിന്ന് ഡോക്ടറും സംഘവും എത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞും അമ്മയും സുരക്ഷിതരാണെന്ന് കണ്ടെത്തി. രണ്ടാഴ്ചയ്ക്കകം കുഞ്ഞുമായി ഇവര്‍ സ്വരാജ്യത്തേക്ക് തിരിച്ചുപോകും.

We use cookies to give you the best possible experience. Learn more