എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ആസിഡൊഴിച്ചു
എഡിറ്റര്‍
Tuesday 31st October 2017 1:17pm

 

കോട്‌വാലി: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഭാര്യയുടെ ലൈംഗികാവയവങ്ങളില്‍
ഭര്‍ത്താവ് ആസിഡൊഴിച്ചു. കോട്‌വാലി ജില്ലയിലെ ബെഹ്‌റിന്‍ ഗ്രാമത്തിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ആസിഡൊഴിക്കുകയുമായിരുന്നെന്ന് സ്ത്രീയെ ഉദ്ധരിച്ച് പൊലീസ് പറയുന്നു.


Also Read: പൊതുപ്രവര്‍ത്തകനെ വെടിവെച്ചു കൊന്ന ബി.ജെ.പി നേതാവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി


ആറു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് കുട്ടികളുണ്ട്. നേരത്തെയും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

യുവതിയുടെ വീട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവിനെതിരെ യുവതിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 

Advertisement