പ്രധാനമന്ത്രിയുടെ കാര്യങ്ങളില്‍ കൈകടത്താന്‍ താനില്ലെന്ന് മമതാ ബാനര്‍ജി
national news
പ്രധാനമന്ത്രിയുടെ കാര്യങ്ങളില്‍ കൈകടത്താന്‍ താനില്ലെന്ന് മമതാ ബാനര്‍ജി
ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 11:45 am

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം കത്തിക്കല്‍ ആഹ്വാനത്തില്‍ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രിയുടെ ആഹ്വാനം ഇഷ്ടപ്പെടുന്നവര്‍ അതുചെയ്യട്ടേ എന്നും
താനെന്തിനാണ് പ്രധാനമന്ത്രിയുടെ കാര്യങ്ങളില്‍ ഇടപെടുന്നത് എന്നുമായിരുന്നു മമതയുടെ പ്രതികരണം.

” ഞാനെന്തിന് പ്രധാനമന്ത്രിയുടെ കാര്യങ്ങളില്‍ കൈകടത്തണം? ‘ അവര്‍ ചോദിച്ചു.

”ഞാനിപ്പോള്‍ കൊറോണയെ കൈകാര്യം ചെയ്യണോ അതോ രാഷ്ട്രീയം കളിക്കണോ?’ ദയവ് ചെയ്ത് ഒരു രാഷ്ട്രീയ യുദ്ധത്തിന് വഴിവെക്കരുത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ദീപം കത്തിക്കല്‍ ആഹ്വാനം ഇഷ്ടപ്പെടുന്നവര്‍ അത് ചെയ്‌തോട്ടെയെന്നും മമത പറഞ്ഞു.

” എനിക്ക് ഉറങ്ങണമെങ്കില്‍ ഞാന്‍ ഉറങ്ങും. അത് തികച്ചും എന്റെ വ്യക്തിപരമായ കാര്യംമാത്രമാണ്” അവര്‍ പറഞ്ഞു.

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുവേ ആയിരുന്നു ജനങ്ങളോട് പ്രധാനമന്ത്രി
ഇക്കാര്യം ആവശ്യപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ