എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍: ഡെയര്‍ഡെവിള്‍സിനെതിരെ കളത്തിലിറങ്ങിയ പൂനെ താരങ്ങളുടെ കയ്യിലെ കറുത്ത് ആം ബാന്‍ഡിനു പിന്നിലെ കാരണമെന്ത്?
എഡിറ്റര്‍
Tuesday 11th April 2017 9:55pm

ന്യൂദല്‍ഹി: ഇന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഇറങ്ങിയപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ പതിച്ചത് പൂനെ താരങ്ങളുടെ തോളിലേക്കായിരുന്നു. കറുത്ത ആം ബാന്‍ഡുമായായിരുന്നു താരങ്ങള്‍ കളിക്കാനിറങ്ങിയത്. എന്തായിരുന്നു ആ ബന്‍ഡിനു പിന്നിലെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

പൂനെ താരം മനോജ് തിവാരിയുടെ പിതാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് മനോജ് തിവാരിയുടെ സഹതാരങ്ങള്‍ കയ്യില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കളത്തിലിറങ്ങിയത്.

മനോജിനു പകരം പുതുമുഖതാരം രാഹുല്‍ ത്രിപാഠിയാണ് പൂനെയ്ക്കു വേണ്ടിയിന്ന് കളിക്കളത്തിലിറങ്ങിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിര്‍ണ്ണായകമായ ഇന്നിംഗ്‌സായിരുന്നു മനോജ് കളിച്ചത്. 31 റണ്‍സെടുത്ത മനോജ് ബെന്‍ സ്‌റ്റോക്ക്‌സുമായി ചേര്‍ന്ന ഉയര്‍ത്തിയ 61 റണ്‍സിന്റെ പാര്‍ട്ടണര്‍ഷിപ്പാണ് ടീമിന് പൊരുതാന്‍ തക്ക സ്‌കോര്‍ സമ്മാനിച്ചത്.

അതേസമയം, തുടക്കത്തില്‍ പരുങ്ങി നിന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മികച്ച് സ്‌കോറിലേക്ക് എത്തിയിരിക്കുകയാണ്. ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറി മലയാളിത്താരം സഞ്ജു സാംസണിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. 62 പന്തുകളില്‍ നിന്നാണ് മലയാളിതാരം സീസണിലെ ആദ്യ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചത്.

വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കവേ സികസറിലൂടെയാണ് സഞ്ജു തന്റെ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി പുറത്തായെങ്കിലും ടീമിനെ മികച്ച ടോട്ടലിലേക്ക് നയിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു.


Also Read: കൊല്ലത്ത് വീണ്ടുംസദാചാര ആക്രമണം; യുവാവിന ക്രൂരമായി മര്‍ദ്ദിച്ചു


മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെ അനുസ്മരിപ്പിക്കഴം വിധമായിരുന്നു സഞ്ജു ശതകത്തിലേക്കറ കുതിച്ചത്. 8 ഫോറുകളും 5 സിക്‌സറുകളുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 20 ഓവര്‍ പിന്നിട്ടപ്പോള്‍ പൂനെ സ്‌കോര്‍ നാല് വിക്കറ്റിന് 205 എന്ന നിലയിലാണ് അവസാനിപ്പിച്ചത്.

Advertisement