ആളുകളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല; തീഹാര്‍ ജയിലില്‍ കഴിയവെ ചിദംബരത്തിന്റെ ട്വീറ്റ്
India
ആളുകളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല; തീഹാര്‍ ജയിലില്‍ കഴിയവെ ചിദംബരത്തിന്റെ ട്വീറ്റ്
ന്യൂസ് ഡെസ്‌ക്
Monday, 9th September 2019, 12:34 pm

ന്യൂദല്‍ഹി: ഐ.എന്‍.എസ് മീഡിയ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്ത് നടപടിയില്‍ ട്വിറ്ററിലൂടെ പ്രതികരണവുമായി തീഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. തനിക്ക് വേണ്ടി ട്വറ്റ് ചെയ്യാന്‍ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചുവെന്ന് പറഞ്ഞ ശേഷമാണ് കേസില്‍ താന്‍ വേട്ടയാടപ്പെടുകയായിരുന്നു എന്ന രീതിയിലുള്ള ചിദംബരത്തിന്റെ ട്വീറ്റ്.

” എനിക്ക് വേണ്ടി ട്വീറ്റ് ചെയ്യാന്‍ ഞാന്‍ എന്റെ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചു: –

ഈ കേസില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടില്ല. പിന്നെ താങ്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ആളുകള്‍ എന്നോട് ചോദിക്കുകയാണ്.

അതിലെ അവസാനത്തെ ഒപ്പിട്ട ആള്‍ ഞാന്‍ ആയതുകൊണ്ടാണോ? എനിക്ക് ഉത്തരമില്ല”.- എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എക്സ് മീഡിയാ കേസില്‍ പി.ചിദംബരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ് വിട്ടത്. തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലിലാണ് ചിദംബരം ഇപ്പോള്‍. ഓഗസ്റ്റ് 21-ന് രാത്രി ദല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം അറസ്റ്റു ചെയ്ത ചിദംബരത്തെ പ്രത്യേക കോടതി 15 ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇത് അവസാനിച്ചതിനു പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്നും ജാമ്യത്തില്‍ വിടുകയോ സി.ബി.ഐ കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയോ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.