'ദളിതരും ന്യൂനപക്ഷങ്ങളും ഇന്ത്യയെക്കുറിച്ച് പറയാന്‍ അയോഗ്യരാണോ?' ഇന്ത്യന്‍ സംസ്‌കാരത്തെ പറ്റിയുള്ള കേന്ദ്ര പഠന സമിതിക്കെതിരെ കനിമൊഴി
national news
'ദളിതരും ന്യൂനപക്ഷങ്ങളും ഇന്ത്യയെക്കുറിച്ച് പറയാന്‍ അയോഗ്യരാണോ?' ഇന്ത്യന്‍ സംസ്‌കാരത്തെ പറ്റിയുള്ള കേന്ദ്ര പഠന സമിതിക്കെതിരെ കനിമൊഴി
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 8:22 am

ചെന്നൈ: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെക്കുറിച്ചം സമഗ്രമായ പഠനം നടത്തുന്നതിന് ഒരു വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചതിനു പിന്നാലെ വിമര്‍ശനവുമായി ഡി.എ.കെ നേതാവും എം.പിയുമായ കനിമൊഴി.

എന്തുകൊണ്ടാണ് ഈ സമിതിയില്‍ ന്യൂനപക്ഷ, ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരംഗം പോലുമില്ലാത്തതെന്നാണ് കനിമൊഴി ചോദിച്ചിത്.
ന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിഭാഗത്തിനും ഇന്ത്യന്‍ സംസ്‌കാരത്തെ പറ്റി സംസാരിക്കാന്‍ കഴിയില്ലേ? അല്ലെങ്കില്‍ അവര്‍ അയോഗ്യരാണോ?’ കനിമൊഴി ട്വീറ്റ് ചെയ്തു.

കേന്ദ്ര പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 12000 വര്‍ഷം മുമ്പുവരെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്ഭവവും പരിണാമവും ലോകത്തെ മറ്റ് സംസ്‌കാരങ്ങളുമായുള്ള ബന്ധവും പരിശോധിക്കുന്ന പഠനമാണ് നടത്തുന്നത്.

സമിതി അംഗങ്ങളെ തെരഞ്ഞെടുത്തതതില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താതെ വേള്‍ഡ് ബ്രാഹ്മിണ്‍ ഫെഡറേഷനില്‍ നിന്നുള്ള ഒരംഗത്തെ ഉള്‍പ്പെടുത്തിയത് പരക്കെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പഠന സമിതിയില്‍ ഒരു സ്ത്രീ പോലും ഉള്‍പ്പെട്ടിട്ടില്ല.

കേന്ദ്രത്തിന്റെ വിഭാഗീയപരവും ജാതീയതയും പുരുഷമേധാവിത്വ പരവുമായ സമീപനമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ ആരോപിച്ചു.

ള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ