എഡിറ്റര്‍
എഡിറ്റര്‍
വിജയനിമിഷം എന്തുകൊണ്ട് ട്രോഫി യുവതാരങ്ങള്‍ക്ക് നല്‍കി മാറി നില്‍ക്കുന്നു; കാരണം വെളിപ്പെടുത്തി ധോണി
എഡിറ്റര്‍
Thursday 19th October 2017 11:09pm

 

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ‘ക്യാപ്റ്റന്‍ കൂള്‍’ എന്നാണ് അറിയപ്പെടുന്നത്. കളത്തിലെ പെരുമാറ്റം കൊണ്ട് മാത്രമല്ല താരം ഈ വിശേഷണത്തിന് അര്‍ഹനായത്. ഏത്ര വലിയ പരമ്പര വിജയിച്ചാലും അമിതാഹ്ലാദം ഇല്ലാതെ ട്രോഫി യുവതാരങ്ങള്‍ക്ക് വിട്ടുനല്‍കി മാറി നില്‍ക്കുന്നതാണ് ധോണിയുടെ ശീലം.


Also Read: അയാളുടെ കൈകള്‍ എന്റേയും ചേച്ചിയുടേയും ശരീരത്തിലൂടെ ഓടി നടന്നു; സ്വന്തം കാറില്‍ വച്ച് തനിക്കും സഹോദരിക്കുമുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് താരം


ധോണി നായകനായിരുന്ന കാലത്തും പിന്നീട് കോഹ്‌ലിക്ക് നായകത്വം നല്‍കിയ കാലത്തും ധോണിയുടെ ഈ പതിവുകള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല. ട്രോഫി ഏറ്റുവാങ്ങുന്ന സൂപ്പര്‍ നായകന്‍ അത് യുവതാരങ്ങള്‍ക്ക് വിട്ട് നല്‍കി മാറി ആഹ്ലാദ പ്രകടനങ്ങള്‍ നോക്കി നില്‍ക്കുന്ന ദൃശ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

താനെന്ത് കൊണ്ടാണ് യുവതാരങ്ങള്‍ക്ക് ട്രോഫി നല്‍കി മാറിനില്‍ക്കുന്നതെന്ന് ഒടുവില്‍ ധോണി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതത്തെക്കുറിച്ച് സ്‌പോര്‍ട്‌സ് ജോര്‍ണലിസ്റ്റായ വിമല്‍ കുമാര്‍ എഴുതിയ പുസ്തക പ്രകാശന ചടങ്ങിലാണ് താരം മനസ് തുറന്നത്.

‘പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങള്‍ ഉണ്ടെങ്കില്‍ ട്രോഫി നിങ്ങള്‍ അയാള്‍ക്ക് നല്‍കുകയാണെങ്കില്‍, അത് അവര്‍ക്കുള്ള അംഗീകാരമായിരിക്കും. അവര്‍ ചെയ്ത കാര്യത്തെക്കുറിച്ച് നിങ്ങള്‍ പ്രശംസിച്ചാല്‍ അത് വലിയ ആത്മവിശ്വാസമാകും അവര്‍ക്ക് നല്‍കുക.’ താരം പറയുന്നു.


Dont Miss: കോടതി ഉത്തരവുകൊണ്ടും പിന്മാറിയില്ല; പൊന്നാനി എം.ഇ.എസ് കോളേജില്‍ എസ്.എഫ്.ഐ സമരം തുടരുന്നു


‘പരമ്പരയിലെ അവസാന ദിവസം നമ്മള്‍ വിജയിച്ച് കഴിഞ്ഞാല്‍ ട്രോഫി ആരാണ് പിടിക്കുന്നതെന്നതില്‍ വലിയ കാര്യമില്ല. പക്ഷേ ഞാനത് യുവതാരങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ അവര്‍ക്കത് വലിയകാര്യമാകും’ ധോണി കൂട്ടിച്ചേര്‍ത്തു.

Advertisement