എഡിറ്റര്‍
എഡിറ്റര്‍
‘ഇറച്ചി വില്‍ക്കുന്ന കടകള്‍ നിര്‍ബന്ധിച്ച് പൂട്ടിക്കുന്നത് എന്തിന്?’; ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ഹൈക്കോടതിയുടെ ചോദ്യം
എഡിറ്റര്‍
Monday 27th March 2017 10:46pm

ലഖ്‌നൗ: എന്ത് അടിസ്ഥാനത്തിലാണ് ഇറച്ചിക്കടകള്‍ നിര്‍ബന്ധിതമായി പൂട്ടിക്കുന്നതെന്ന് ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും സര്‍ക്കാറിനോടും ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു.

സര്‍ക്കാറിന്റേയും ലഖ്‌നൗ കോര്‍പ്പറേഷന്റേയും പ്രതികരണം മൂന്ന് ദിവസത്തിനകം അറിയിക്കണമെന്നും കോടതി പറഞ്ഞു. വാദം കേള്‍ക്കുന്നതിനായി കേസ് ഏപ്രില്‍ മൂന്നിലേക്ക് മാറ്റി വെച്ചു. ജസ്റ്റിസ് എ.പി സഹി, ജസ്റ്റിസ് സഞ്ജയ് ഹര്‍കൗലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് വാദം കേള്‍ക്കുന്നത്.


Don’t Miss: ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മീററ്റിലെ ഇറച്ചിക്കട ‘റെയ്ഡ്’ ചെയ്തു; ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു


10 കടയുടമകള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. ലൈസന്‍സില്ല എന്ന് ആരോപിച്ച് ഇറച്ചിക്കടകള്‍ പൂട്ടിക്കുന്ന ലഖ്‌നൗ കോര്‍പ്പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തിലെ എല്ലാ ഇറച്ചിക്കടകളും ചില സസ്യേതര ഭക്ഷണശാലകളും കഴിഞ്ഞ രണ്ട് ദിവസമായി സമരത്തിലാണ്.

തങ്ങള്‍ക്ക് ഇറച്ചിക്കട നടത്താനുള്ള ലൈസന്‍സ് ഉണ്ടെന്നാണ് കടയുടമകള്‍ കോടതിയോട് പറഞ്ഞത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ കടകള്‍ക്ക് അത് പുതുക്കി നല്‍കാന്‍ കോര്‍പ്പറേഷന്‍ വിസമ്മതിക്കുന്നുവെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. നോട്ടീസ് നല്‍കുക പോലും ചെയ്യാതെയാണ് കോര്‍പ്പറേഷന്‍ ബലം പ്രയോഗിച്ച് കടകള്‍ പൂട്ടിക്കുന്നത്.

Advertisement