എഡിറ്റര്‍
എഡിറ്റര്‍
‘രമേശ് സിപ്പി ചെയര്‍മാനായിരുന്ന ജൂറി അമിതാഭ് ബച്ചനു പുരസ്‌കാരം നല്‍കിയപ്പോള്‍ ഉയരാത്ത ആരോപണങ്ങള്‍ അക്ഷയ് കുമാറിന് പുരസ്‌കാരം നല്‍കിയപ്പോള്‍ മാത്രം ഉയരുന്നത് എന്തുകൊണ്ട്?’വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി പ്രിയദര്‍ശന്‍
എഡിറ്റര്‍
Saturday 8th April 2017 3:17pm

മുംബൈ: ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനത്തിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സംവിധായകനും ജൂറി ചെയര്‍മാനുമായ പ്രിയദര്‍ശന്‍. അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിനേയും തനിക്ക് അക്ഷയ് കുമാറുമായുള്ള സൗഹൃദത്തേയും തമ്മില്‍ ചേര്‍ത്തു വായിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടില്‍ നിരവധി ഹിറ്റു ചിത്രങ്ങള്‍ ബോളിവുഡില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അക്ഷയുമായുള്ള പ്രിയന്റെ സൗഹൃദമാണ് പുരസ്‌കാരത്തിനു പിന്നിലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

നേരത്തെ, രമേശ് സിപ്പി ജൂറി ചെയര്‍മാനായിരുന്നപ്പോള്‍ അമിതാഭ് ബച്ചനായിരുന്നു അവാര്‍ഡ് ലഭിച്ചത്. ബച്ചനും സിപ്പിയും ആത്മസുഹൃത്തുക്കളാണ്. എന്നാല്‍ അന്ന് അതിനെ ആരും ചോദ്യം ചെയ്തില്ല. പിന്നെ ഇപ്പോള്‍ മാത്രമെന്തിനാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നതെന്ന് പ്രിയന്‍ ചോദിക്കുന്നു.


Also Read: ‘ട്രെന്‍ഡിങ്’ ബോള്‍ട്ട്; റെയ്‌നയുടെ സിക്‌സര്‍ തടഞ്ഞ ബോള്‍ട്ടിന്റെ ഫീല്‍ഡിംഗ് പാടവം കാണം


f അതേസമയം എയര്‍ ലിഫ്റ്റ്, രുസതം എന്നീ ചിത്രങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് ജൂറി അക്ഷയ് കുമാറിന് പുരസ്‌കാരം നല്‍കിയതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

അതേസമയം, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം നല്‍കിയതിനെതിരേയും ആരോപണങ്ങളും സോഷ്യല്‍ മീഡിയ ട്രോളുകളും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതേ കുറിച്ച് പ്രിയദര്‍ശന്‍ പ്രതികരിച്ചില്ല.

Advertisement