എഡിറ്റര്‍
എഡിറ്റര്‍
പുതിയ ചിത്രത്തിന്റെ കാര്യത്തില്‍ ആശങ്ക: സൂര്യ
എഡിറ്റര്‍
Thursday 21st March 2013 2:34pm

സിങ്കം 2 വിന് ശേഷം സൂര്യയുടെ പുതിയ ചിത്രം ഏതാണെന്ന ആശങ്കയിലാണ് തമിഴ് ലോകം. കാരണം മറ്റൊന്നുമല്ല . രണ്ട് പ്രശസ്തരുടെ ചിത്രമാണ് ഒരേ സമയം സൂര്യയെ തേടിയെത്തിയിരിക്കുന്നത്.

Ads By Google

ഒരു ചിത്രം ലിങ്കു സ്വാമിയുടേതാണെങ്കില്‍ മറ്റൊരു ചിത്രം ഗൗതം മേനോന്റേതാണ്. ഇതില്‍ ഏതാണ് സൂര്യ ആദ്യം സ്വീകരിക്കുകയെന്ന് ഇതു വരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരും അവരവരുടെ ചിത്രത്തില്‍ സൂര്യ അഭിനയിക്കുമെന്ന ഉറപ്പിലാണുള്ളത്.

ചിത്രത്തിനുള്ള ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. സൂര്യ നായകനായ തന്റെ ചിത്രത്തിന്റെ ചിത്രീകരണം മെയ് മാസം ആരംഭിക്കുമെന്ന ഗൗതം തന്റെ ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്.

അതേ സമയം തന്നെ തന്റെ പുതിയ ചിത്രത്തില്‍ സൂര്യയുടെ നായികയായി സാമന്തയാണ് അഭിനയിക്കുന്നതെന്നും ഏപ്രിലില്‍ ചിത്രത്തിന്റെ ചിത്രീകരിണം ആരംഭിക്കുമെന്ന് ലിങ്കു സ്വാമിയും അറിയിച്ചിട്ടുണ്ട്.

എന്തായാലും ഈ ചിത്രങ്ങളില്‍ ഏതായിരിക്കും സൂര്യ ആദ്യം തെരെഞ്ഞെടുക്കുകയെന്നുള്ള ആശങ്കയിലാണ് തമിഴ് പ്രേക്ഷകര്‍. രണ്ടു പ്രൊജക്ടിലും ഒന്നിച്ചു വര്‍ക്ക് ചെയ്യുകയെന്നത് ഒരു താരത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുളള കാര്യമാണ്.തീരുമാനമെടുക്കുന്നതിന് മുമ്പ് ഇരുവരുമായി സൂര്യ അടിയന്തിര ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

Advertisement