വെടിവെപ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം വെള്ളക്കൊടി വീശികാണിച്ച ശേഷം എടുത്തുകൊണ്ടുപോകുന്ന പാക് സൈനികര്‍; വീഡിയോ
India
വെടിവെപ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം വെള്ളക്കൊടി വീശികാണിച്ച ശേഷം എടുത്തുകൊണ്ടുപോകുന്ന പാക് സൈനികര്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 11:44 am

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം വെള്ളക്കൊടി വീശി കാണിച്ച ശേഷം എടുത്തുകൊണ്ടുപോകുന്ന പാക് സൈനികരുടെ വീഡിയോ പുറത്ത്.

എ.എന്‍.ഐ ആണ് വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെ ഹാജിപൂര്‍ സെക്ടറില്‍ നടന്ന വെടിവെപ്പില്‍ പാക്കിസ്ഥാന്റെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം തിരികെ കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു സൈന്യം എത്തിയത്.

സെപ്റ്റംബര്‍ 10, 11 ദിവസങ്ങളിലായിട്ടായിരുന്നു അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള സൈന്യത്തിന്റെ ആക്രമണം. പാക്കിസ്ഥാന്‍ സൈന്യത്തിലെ ഗുലാം റസൂല്‍ ആണ് കൊല്ലപ്പെട്ടത്.

വെടിവെപ്പ് നടത്തിക്കൊണ്ട് തന്നെ കൊല്ലപ്പെട്ടയാളുടെ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ പാക് സൈന്യം ശ്രമിച്ചെങ്കിലും ഇതിനിടെയുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വെള്ള കൊടി വീശി കാണിച്ച് മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പാക് സൈനികര്‍ എത്തിയത്.