ഗാന്ധിയെ കൊന്ന ആ മൂന്നു പേരെവിടെ? മറുപടി നല്‍കാന്‍ ദല്‍ഹി പൊലീസിനോട് വിവരാവകാശ കമ്മീഷന്‍
India
ഗാന്ധിയെ കൊന്ന ആ മൂന്നു പേരെവിടെ? മറുപടി നല്‍കാന്‍ ദല്‍ഹി പൊലീസിനോട് വിവരാവകാശ കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Monday, 20th February 2017, 10:49 am

ന്യൂദല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയെ വധിക്കാന്‍ ഗോഡ്‌സെയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പ്രതികളെവിടെ എന്ന ചോദ്യവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഗവേഷകനായ ഹേമന്ത് ദേശ്പാണ്ഡെ. മൂന്ന് പേരേയും എന്തുകൊണ്ട് പിടികൂടിയില്ലെന്ന ചോദ്യമുന്നയിച്ചാണ് ഇദ്ദേഹം വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് ദല്‍ഹി പൊലീസിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് വിവരാവകാശ കമ്മീഷന്‍.

കൊലപാതകത്തിന് ശേഷം മുങ്ങിയ ഈ മൂന്ന് പേരേയും സംബന്ധിച്ച വിവരങ്ങള്‍ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഇല്ലെന്നും ദേശ്പാണ്ഡെ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഗാന്ധി വധത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം, നാഥുറാം ഗോഡ്‌സെയെ തൂക്കി കൊല്ലാനുള്ള ഉത്തരവ്, മറ്റ് രണ്ട് പ്രതികളെ വിട്ടയച്ചതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങളും ആര്‍ക്കൈവ്‌സിലില്ലെന്ന് ദേശ്പാണ്ഡെ അറിയിച്ചിരുന്നു. ഇതില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാത്മഗാന്ധിയെ വധിച്ച സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടാതെ പോയതെന്തുകൊണ്ടെന്ന് ഉടന്‍ മറുപടി നല്‍കാന്‍ ദല്‍ഹി പൊലീസിനോട് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഗംഗാധര്‍ ദഹാവതെ, സൂര്യദേവ് ശര്‍മ്മ, ഗാംഗധര്‍ യാദവ് എന്നീ പ്രതികളാണ് വധത്തിന് പിന്നാലെ അപ്രതക്ഷ്യരായത്.


Also Read: മറ്റൊരു നടിയും ഇതുപോലെ തന്നെ ആക്രമിക്കപ്പെട്ടിരുന്നു: സിബിമലയില്‍ സെറ്റിലെ ലൈംഗികാതിക്രമം തുറന്ന പറഞ്ഞ് ജയറാം


ഗാന്ധി വധത്തിന്റെ രേഖകളൊന്നും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു നേരിട്ട് വിവരം അന്വേഷിക്കുകയായിരുന്നു. പരാതി ഗൗരവ്വമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഉടന്‍ നടപടിയെടുക്കാന്‍ ദല്‍ഹി പൊലീസിനോട് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഗാന്ധി വധത്തെ സംബന്ധിച്ച് സമഗ്രമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ആചാര്യലു നേരത്തെ കണ്ടെത്തിയിരുന്ന