എഡിറ്റര്‍
എഡിറ്റര്‍
യുവിയുടെ മുന്നില്‍ കണ്ണുനിറയാതെ പിടിച്ചുനിന്നിട്ടുണ്ട്: സച്ചിന്‍
എഡിറ്റര്‍
Wednesday 20th March 2013 11:30am

ന്യൂദല്‍ഹി: കാന്‍സര്‍ബാധിതനായിരിക്കുന്ന സമയത്ത് യുവരാജ് സിങ്ങിന് മുന്നില്‍ കണ്ണുനിറയാതെ പിടിച്ചുനില്‍ക്കാന്‍ താന്‍ ഏറെ പ്രയാസപ്പെട്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

Ads By Google

ചികിത്സയ്ക്ക് ശേഷം ലണ്ടനിലെത്തിയ യുവിയെ കാണാന്‍ താനും ഭാര്യ അഞ്ജലിയും കൂടി പോയിരുന്നെന്നും യുവിക്ക് മുന്നിലെത്തുമ്പോള്‍ വിങ്ങിപ്പൊട്ടിപ്പോകുമോ എന്ന പേടി ഉണ്ടായിരുന്നെന്നും സച്ചിന്‍ തുറന്നുപറയുന്നു.

യുവിയെ കാണാനായി പോകുമ്പോള്‍ യാത്രാമധ്യേ ഞാന്‍ എന്റെ ഭാര്യ അഞ്ജലിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യുവിക്ക് മുന്നില്‍ തളരാതെ പിടിച്ചുനില്‍ക്കാനായിരുന്നു എന്റെ ശ്രമം. യുവിയെ കണ്ട ഉടന്‍ തന്നെ കെട്ടിപ്പിടിച്ചു. അതിന് ശേഷം യുവിയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചു. ആ സമയത്ത് എനിയ്ക്ക് ഉറുപ്പായിരുന്നു അവന്‍ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന്. -സച്ചിന്‍ പറഞ്ഞു.

ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന യുവിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകായിരുന്നു സച്ചിന്‍.

എന്റെ ഭാര്യയും യുവിയും അസുഖത്തെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു. യുവി എത്രത്തോളം വേദന സഹിക്കുന്നുവെന്ന് അപ്പോഴാണ് എനിയ്ക്ക് മനസിലാകുന്നത്. ഞാന്‍ ദൈവത്തോട് ചോദിച്ചിട്ടുണ്ട്, എന്തിനാണ് അവന് ഈ അസുഖം കൊടുത്തതെന്ന്. യുവിയെ എന്റെ അനുജന്റെ സ്ഥാനത്താണ് കണ്ടത്- സച്ചിന്‍ പറഞ്ഞു.

എന്നാല്‍ ആദ്യമായി സ്ച്ചിനെ നേരില്‍ കണ്ട അനുഭവം വളരെ തമാശരൂപേണയാണ് യുവരാജ് അവതരിപ്പിച്ചത്.

ഡ്രസിങ് റൂമില്‍ സച്ചിനെ കണ്ടയുടനെ ഭയഭക്തി ബഹുമാനത്തോടെ അദ്ദേഹത്തെ തന്നെ നോക്കിനിന്നു. എന്നാല്‍ കയ്യിലിരിക്കുന്ന ബിസ്‌ക്കറ്റ് ഒന്നു തരുമോ എന്നായിരുന്നു സച്ചിന്റെ ആദ്യ ചോദ്യം- യുവി പറഞ്ഞു.

എന്നാല്‍ ആ ബിസ്‌ക്കറ്റ് ഇതുവരെ കിട്ടിയില്ലെന്ന് സച്ചിന്‍ മറുപടിയായി പറഞ്ഞു.

സച്ചിനൊപ്പം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ് ലിയും യുവിയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു.

യുവിയുടെ അസുഖവിവരം അദ്ദേഹം പറയാതെ തന്നെ താന്‍ അറിഞ്ഞിരുന്നെന്ന് ധോണി പറഞ്ഞു. കളിക്കാരുടെ എല്ലാവരുടേയും ടെസ്റ്റ് റിപ്പോര്‍ട്ട് വന്നസമയം തന്നെ ആരോ എന്നോട് പറഞ്ഞു യുവിക്ക് കാന്‍സര്‍ ആണെന്ന്, ഞാന്‍ സത്യമാണോ പറഞ്ഞതെന്ന് ഒന്നുകൂടി ചോദിച്ചു. അതെ എന്ന മറുപടി കേട്ട് സ്തബ്ധനായിപ്പോയി.- ധോണി ഓര്‍മ്മിച്ചു.

ബാറ്റ് ചെയ്യുന്നതിനിടെ ധോണി അധികമൊന്നും സംസാരിക്കില്ലെന്ന് യുവരാജ് പറഞ്ഞു. എന്നാല്‍, 2011 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഔട്ടായി മടങ്ങുമ്പോള്‍, ‘ജയിപ്പിച്ചിട്ടേ വരാവൂ’ എന്നായിരുന്നു ക്യാപ്റ്റന്റെ നിര്‍ദേശമെന്ന് യുവരാജ്  പറഞ്ഞു.

Advertisement