എഡിറ്റര്‍
എഡിറ്റര്‍
ഒറ്റ വിസിലടിയില്‍ വിദ്യാര്‍ത്ഥികളെ കയ്യിലെടുത്ത് സ്മൃതി ഇറാനിയുടെ മാസ് പെര്‍ഫോമന്‍സ്
എഡിറ്റര്‍
Saturday 21st October 2017 10:37am

ന്യൂദല്‍ഹി: ഒരൊറ്റ വിസിലയിടിയൂടെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും കയ്യിലെടുത്തിരിക്കുയാണ് കേന്ദ്ര ടെക്‌സ്‌റൈല്‍ മന്ത്രി സ്മൃതി ഇറാനി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ ആനുവല്‍ കോണ്‍വക്കേഷന്‍ പരിപാടിയിലായിരുന്നു സംഭവം. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു സ്മൃതി ഇറാനി.

പരിപാടിക്കെത്തിയ സ്മൃതി ഇറാനിക്കൊപ്പം സെല്‍ഫിയെടുക്കാനും മറ്റും വിദ്യാര്‍ത്ഥികള്‍ തിരക്ക് കൂട്ടിയപ്പോള്‍ തന്റെ വിസിലിങ് സ്‌കില്‍ അവര്‍ക്ക് മുന്നില്‍ പുറത്തെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.

പാസ്സിങ് ഔട്ട് ബാച്ച് സ്റ്റേജില്‍ നില്‍ക്കുമ്പോഴായിരുന്നു സ്മൃതി ഇറാനി ഇരുകൈകളും ചുണ്ടില്‍വെച്ചുകൊണ്ട് ഉച്ചത്തില്‍ വിസിലടിച്ചത്. മന്ത്രിയുടെ വിസിലടി കേട്ട് വിദ്യാര്‍ത്ഥികളും അമ്പരന്നു. ഇതോടെ കൂടിനിന്ന വിദ്യാര്‍ത്ഥികളും മന്ത്രിക്കൊപ്പം ഉച്ചത്തില്‍ വിസിലടിച്ചു.


കരകൗശലം എന്നത് മന്ത്രാലയത്തില്‍ ഉള്‍പ്പെടുത്താത്ത ഒന്നാണെന്നും മരിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനായി നിങ്ങളെപ്പോലുള്ളവര്‍ രംഗത്തെത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സ്മൃതി ഇറാനി പ്രസംഗത്തില്‍ പറഞ്ഞു.

ഇതിന്റെ പുനരുജ്ജീവനത്തിനായി തനിക്കൊപ്പം നിങ്ങളെ കൂടി ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമായിരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

Advertisement