അര്‍ണബ്, അങ്ങനെയെങ്കില്‍ അന്ന് നിങ്ങളുടെ മാധ്യമപ്രവര്‍ത്തക ചെയ്തതും തെറ്റല്ലേ; തേജസ്വി യാദവിനോട് വിമാനത്തിനുള്ളില്‍വെച്ച് ചോദ്യം ചോദിക്കുന്ന റിപ്പബ്ലിക് ടി.വി ജേര്‍ണലിസ്റ്റിന്റെ ദൃശ്യം പുറത്ത്
Social Tracker
അര്‍ണബ്, അങ്ങനെയെങ്കില്‍ അന്ന് നിങ്ങളുടെ മാധ്യമപ്രവര്‍ത്തക ചെയ്തതും തെറ്റല്ലേ; തേജസ്വി യാദവിനോട് വിമാനത്തിനുള്ളില്‍വെച്ച് ചോദ്യം ചോദിക്കുന്ന റിപ്പബ്ലിക് ടി.വി ജേര്‍ണലിസ്റ്റിന്റെ ദൃശ്യം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th January 2020, 1:21 pm

ന്യൂദല്‍ഹി: റിപ്പബ്ലിക് ടി.വി മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര വിമാനത്തിനുള്ളില്‍വെച്ച് ചോദ്യം ചോദിച്ചതും കമ്രയെ വിമാനക്കമ്പനികള്‍ വിലക്കിയതുമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അര്‍ണബിനെ പിന്തുണച്ചും വിയോജിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

വിമാനത്തിനുള്ളില്‍ വെച്ച് അര്‍ണബിനോട് കുനാല്‍ കമ്ര പെരുമാറിയത് ശരിയായില്ലെന്നായിരുന്നു കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തിയിരുന്നു.

ഒരു വിമാനത്തിനുള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന പെരുമാറ്റം കുറ്റകരമാണ്, ഇത് വിമാന യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല ഇയാള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മറ്റ് എയര്‍ലൈനുകളോട് ആവശ്യപ്പെടുന്നതായും മന്ത്രി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയതലത്തില്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന ചാനലാണ് റിപ്പബ്ലിക് ടി.വി. ഇത് കാരണമാണ് മന്ത്രിയും വിമാനക്കമ്പനികളും കുനാല്‍ കമ്രയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

ഇതിന് സാധൂകരിച്ചുകൊണ്ട് 2017 ല്‍ റിപ്പബ്ലിക് ടി.വിയിലെ മാധ്യമപ്രവര്‍ത്തക ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ വിമാനത്തിനുള്ളില്‍വെച്ച് പ്രതികരണമെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തേജസ്വി യാദവ് വിമാനത്തിനുള്ളില്‍വെച്ച് പ്രതികരണം തരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തക പിന്തിരിയാതെ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.


അന്ന് റിപ്പബ്ലിക് ടി.വി മാധ്യമപ്രവര്‍ത്തക ചെയ്തതില്‍ തെറ്റില്ലെങ്കില്‍ കുനാല്‍ കമ്രയുടെ നടപടിയേയും വിമര്‍ശിക്കേണ്ടതില്ലെന്നാണ് കുനാലിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

അര്‍ണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ലൈന്റെ വിശദീകരണം.

WATCH THIS VIDEO: