ഇനി പണമിടപാടുകള്‍ വാട്‌സ് ആപ്പിലൂടെയും നടത്താം; വാട്‌സ് ആപ്പ് പേയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി
TechNews
ഇനി പണമിടപാടുകള്‍ വാട്‌സ് ആപ്പിലൂടെയും നടത്താം; വാട്‌സ് ആപ്പ് പേയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 12:56 pm

ന്യൂദല്‍ഹി: വാട്‌സ്ആപ്പ് പേ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ ആരംഭിക്കാനുള്ള ഫെയ്‌സബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ശ്രമം ഫലം കണ്ടു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വാട്‌സ് ആപ്പ് പേ ആപ്ലിക്കേഷനു ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെസേജിങ്ങ് ആപ്പായ വാട്‌സ് ആപ്പിലൂടെ പണം ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന സൗകര്യമാണ് വാട്‌സ് ആപ്പ് പേ. യു.പി.ഐ മുഖേന പണമിടപാടിനു സഹായിക്കുന്ന വാട്‌സ് ആപ്പ് പേയുടെ ബീറ്റ വേര്‍ഷന്‍ 2019 ഫെബ്രുവരിയിലാണ് ഇന്ത്യയിലെത്തിയത്. ഒരു മില്ല്യണ്‍ ഉപഭോക്താക്കളിലാണ് ട്രയല്‍ വേര്‍ഷന്‍ പരിശോധിച്ചത്. മറ്റ് ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ പോലെ തന്നെ യു.പി.ഐ സൗകര്യമുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണമിടപാടുകള്‍ നടത്താന്‍ കഴിയുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാട്‌സ് ആപ്പ് പേ കൂടി ഇന്ത്യയിലെത്തുന്നത് ഗൂഗിള്‍ പേ ഉള്‍പ്പെടെ മറ്റ് ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ 400 മില്ല്യണ്‍ ആളുകള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.