മണിക്കൂറുകളോളം പണിമുടക്കി വാട്‌സ്ആപ്പ്
TechNews
മണിക്കൂറുകളോളം പണിമുടക്കി വാട്‌സ്ആപ്പ്
ന്യൂസ് ഡെസ്‌ക്
Sunday, 19th January 2020, 8:17 pm

കാലിഫോര്‍ണിയ: ചാറ്റിംഗ് ആപ്പായ വാട്‌സ്ആപ്പ് രണ്ട് മണിക്കൂറോളം ലോകവ്യാപകമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍. ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു വാട്‌സാപ്പ്. വൈകീട്ട് നാലു മണിയോടെയാണ് വാട്‌സാപ്പ് പണിമുടക്കിയതായി ട്വിറ്ററിലുള്‍പ്പെടെ വ്യാപക പരാതിയുയര്‍ന്നത്. തുടര്‍ന്ന് വെകീട്ട് 6 മണിയോടെ പശ്‌നം പരിഹരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ വാട്‌സ്ആപ്പ് ഡൗണ്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.

ടെക്‌സ്റ്റ് മെസേജ് അയക്കാനോ വീഡിയോ കോള്‍ അയക്കാനോ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുന്നതിലായിരുന്നു തടസ്സം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രശ്‌നത്തിനുള്ള കാരണമെന്താണെന്നതില്‍ വാട്‌സ് ആപ്പോ ഫേസ്ബുക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.