കൊവിഡ്-19 വ്യാജ സന്ദേശങ്ങള്‍ വ്യാപകം; പുതിയ നീക്കവുമായി വാട്‌സ് ആപ്പ്, ഒരു മെസേജ് ഒരു സമയം ഒരാള്‍ക്ക് മാത്രം ഫോര്‍വേര്‍ഡ് ചെയ്യാം
TechNews
കൊവിഡ്-19 വ്യാജ സന്ദേശങ്ങള്‍ വ്യാപകം; പുതിയ നീക്കവുമായി വാട്‌സ് ആപ്പ്, ഒരു മെസേജ് ഒരു സമയം ഒരാള്‍ക്ക് മാത്രം ഫോര്‍വേര്‍ഡ് ചെയ്യാം
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 3:25 pm

ലോകവ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ്-19 മഹാമാരിയെപറ്റി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി വാട്‌സ് ആപ്പ്. ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒരു സമയം ഒരു മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലോകവ്യാപകമായി ഈ മാറ്റം പ്രാബല്യത്തില്‍ വരും. മെസേജ് ഫോര്‍വേര്‍ഡുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് കൊണ്ടു വരുന്ന രണ്ടാമത്തെ മാറ്റമാണിത്. നേരത്തെ ഒരു മെസേജ് ഒരു സമയം ഫോര്‍വേര്‍ഡ്  ചെയ്യാന്‍ പറ്റുമായിരുന്നു.

കൊവിഡ്-19 നുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളുടെ ഫോര്‍വേര്‍ഡ് സന്ദേശങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയ സാഹചര്യത്തിലാണ് വാട്‌സ് ആപ്പിന്റെ നീക്കം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ വ്യാജസന്ദേശങ്ങള്‍ കുത്തനെ കൂടിയതായി വാട്‌സ് അപ്പിന്‍രെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനാണ് നിയന്ത്രണം. ഒരു മെസേജ് കോപ്പി ചെയ്ത് പല ടെക്സ്റ്റ് ബോക്‌സിലും ഇപ്പോഴും പേസ്റ്റ് ചെയ്യാം. ആഗോള തലത്തില്‍ 200 കോടി ഉപയോക്താക്കളാണ് വാട്‌സ് ആപ്പിനുള്ളത്. 40 കോടി വാട്‌സ് ആപ്പ് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്.

കൊവിഡ്-19 ലോകത്ത് വ്യാപിച്ച ശേഷം വാട്‌സ് ആപ്പ് ഉപയോഗത്തിവല്‍ 40 ശതമാനം വര്‍ധനവുണ്ടായതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
എന്നാല്‍ വാട്‌സ് ആപ്പിലൂടെ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നടന്ന ദീപം തെളിയിക്കല്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സാറ്റ്‌ലൈറ്റ് ചിത്രം എന്ന പേരില്‍ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതു പോലെ കൊറോണ വൈറസ് ബാധയെ തുരത്താനുള്ള പ്രതിവിധികള്‍ എന്ന പേരിലും മറ്റും നിരവധി വ്യാജ സന്ദേശങ്ങള്‍ ഈയിടെ പ്രചരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ