എഡിറ്റര്‍
എഡിറ്റര്‍
ഒരു മണിക്കൂര്‍ നേരത്തേക്ക് പണിമുടക്കി വാട്‌സ്ആപ്പ്
എഡിറ്റര്‍
Friday 3rd November 2017 2:54pm

 

 

ന്യൂദല്‍ഹി: ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറോളം നേരമാണ് ആപ്പ് ലഭിക്കാതായത്. അതേ സമയം തകരാര്‍ പരിഹരിച്ച് വാട്‌സ്ആപ്പ് സേവനം പുനരാരംഭിച്ചിട്ടുണ്ട്.

ആളുകള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ആപ്പ് കിട്ടതായ വിവരം #whatsappdown എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിലൂടെ ആളുകള്‍ വിവരം പങ്കുവെച്ചത്. യൂറോപ്പ്, ഇന്ത്യ, ഇന്ത്യ, സിംഗപ്പൂര്‍, ഇറാക്ക്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും ആപ്പ് പണിമുടക്കിയതായാണ് വിവരം. അതേസമയം, തകരാറിനെക്കുറിച്ച് വാട്‌സ്ആപ്പ് അധികൃതര്‍ പ്രതികരിച്ചിരുന്നില്ല.

കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്‌സ് ആപ്പ് ഇതുപോലെ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.

Advertisement