എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ വാട്‌സ്അപ്പ് സന്ദേശങ്ങള്‍ പുറത്ത്; മാനേജുമെന്റിനെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ്
എഡിറ്റര്‍
Monday 3rd April 2017 10:06am

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നിര്‍ണ്ണായക തെളിവാകാന്‍ സാധ്യതയുള്ള വിവരങ്ങള്‍ പുറത്ത്. ജിഷ്ണുവിന്റെ വാട്‌സ്അപ്പ് സന്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കോളേജിലെ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംഘടിക്കണമെന്നാണ് ജിഷ്ണു സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. ഇതോടെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ജിഷ്ണു ശ്രമിച്ചതാണ് മാനേജുമെന്റിന് ജിഷ്ണുവിനോട് അമര്‍ഷം രൂപപ്പെടാന്‍ കാരണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

പഠിക്കാന്‍ ആവശ്യമായ സമയം ലഭിച്ചില്ലെന്നു ചൂണ്ടിക്കാണിച്ച് ജിഷ്ണു വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. മാനേജുമെന്റിനെതിരെ സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കാന്‍ ജിഷ്ണു വിദ്യാര്‍ത്ഥികളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.


Also Read: കരുനാഗപ്പള്ളിയില്‍ 12വയസുകാരി ആത്മഹത്യ: ക്ഷേത്രപൂജാരിയും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍


ഈ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. നേരത്തെ, കോളേജിലെ പരീക്ഷ മാറ്റിവയ്ക്കാന്‍ ശ്രമിച്ചതാണ് മാനേദുമെന്റിന് ജിഷ്ണുവിനോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നു ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞിരുന്നു.

Advertisement