ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Tech
ഇനി ഗ്രൂപ്പ് ചാറ്റുകള്‍ മിസ് ആവില്ല, അഡ്മിന് കൂടുതല്‍ പവര്‍; പുതിയ ഗ്രൂപ്പ് അപ്‌ഡേറ്റുകളുമായി വാട്‌സ്അപ്പ്
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 10:44pm

ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന അപ്‌ഡേറ്റുകളുമായി വാട്‌സ് അപ്പ്. മുന്‍പ് ബീറ്റാ വെര്‍ഷനുകളില്‍ പ്രത്യക്ഷപ്പെട്ട അപ്‌ഡേറ്റുകളാണ് വാട്‌സ്അപ്പ് ഔദ്യോഗികമായി ആന്‍ഡ്രോയിഡ്, ഐ.ഫോണ്‍ പ്ലാറ്റ്‌ഫോമുകളിലായി പുറത്തിറക്കുന്നത്. ഗ്രൂപ്പിന് ഡിസ്‌ക്രിപ്ഷന്‍ നല്‍കാവുന്നതും, ഗ്രൂപ്പ് ചാറ്റില്‍ മെന്‍ഷന്‍ ചെയ്തത് എളുപ്പം കണ്ടുപിടിക്കാവുന്നതുമായ ഫീച്ചറുകള്‍ പുതിയ അപ്‌ഡേറ്റില്‍ ഉള്‍പ്പെടും.

പുതിയ അപ്‌ഡേറ്റ് പ്രകാരം ഗ്രൂപ്പ് ആരംഭിക്കുന്നയാള്‍ക്ക് ഗ്രൂപ്പിന് വേണ്ടി ഒരു ചെറു വിവരണം ചേര്‍ക്കാം. ഗ്രൂപ്പിന്റെ വിഷയവും നിബന്ധനകളുമൊക്കെ ഈ കുറിപ്പില്‍ ചേര്‍ക്കാവുന്നതാണ്. ഈ കുറിപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തിരുത്താനും സാധിക്കും. ആര്‍ക്കൊക്കെ തിരുത്താം എന്ന കാര്യം അഡ്മിന്മാര്‍ക്ക് തീരുമാനിക്കാവുന്ന തരത്തിലാണ് അപ്‌ഡേറ്റ്.

ഗ്രൂപ്പ് ഐക്കണും ഗ്രൂപ്പിന്റെ പേരും നിലവില്‍ ആര്‍ക്ക് വേണമെങ്കിലും മാറ്റാവുന്ന സ്ഥിതിയാണ്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ആര്‍ക്കൊക്കെ ഇതില്‍ മാറ്റം വരുത്താം എന്ന് അഡ്മിനു തീരുമാനിക്കാം. മറ്റ് ഗ്രൂപ്പ് അഡ്മിന്മാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും ഇനി സാധിക്കും. എന്നാല്‍ ഗ്രൂപ്പ് ആരംഭിച്ചയാളെ നീക്കം ചെയ്യാനാവില്ല.

മെന്‍ഷന്‍ ഫീച്ചറാണ് പുതിയ അപ്‌ഡേറ്റുകളില്‍ ശ്രദ്ധേയും. ഗ്രൂപ്പില്‍ ഒരാളെ ആരൊക്കെ മെന്‍ഷന്‍ ചെയ്‌തെന്നും ഒരാളുടെ മെസേജിന് ആരൊക്കെ റിപ്ലെ ചെയ്‌തെന്നും ഒറ്റയടിക്ക് കണ്ടുപിടിക്കാനാവുന്ന സംവിധാനമാണിത്. ഗ്രൂപ്പ് ചാറ്റിന്റെ വലതുഭാഗത്തുള്ള @ ചിഹ്നത്തില്‍ ടാപ് ചെയ്താല്‍ ഇത് ലഭിക്കും.

ഗ്രൂപ്പിലെ അംഗങ്ങളെ തെരഞ്ഞ് കണ്ടുപിടിക്കാനും ഇനി സാധിക്കും.

Advertisement