ലഹരിവിരുദ്ധ സന്ദേശവുമായി വാട്ട് ഈസ് യുവര്‍ ഹൈ ക്യാംപെയ്ന്‍ ശ്രദ്ധേയമാകുന്നു
Social Tracker
ലഹരിവിരുദ്ധ സന്ദേശവുമായി വാട്ട് ഈസ് യുവര്‍ ഹൈ ക്യാംപെയ്ന്‍ ശ്രദ്ധേയമാകുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 27th June 2019, 12:10 pm

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിനോടനുബന്ധിച്ച് വാട്ട് ഇസ് യുവര്‍ ഹൈ എന്ന ക്യാംപെയ്ന്‍ ശ്രദ്ധേയമാകുന്നു. ജീവിതത്തില്‍ ഉന്നതവിജയം നേടാന്‍ ലഹരിയുടെ ആവശ്യമില്ലെന്നും പാഷനും പ്രൊഫഷനുമാണ് സ്വന്തം മേന്മയെന്നും ബോധ്യപ്പെടുത്തുന്നതാണ് ക്യാംപെയ്ന്‍.


ആശാ ശരത്ത്, കുഞ്ചാക്കോ ബോബന്‍, മീരനന്ദന്‍, മഞ്ജരി, വിധു പ്രതാപ്, രമ്യാ നമ്പീശന്‍, പാരീസ് ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, നിര്‍മ്മല്‍ സഹദേവ്, സാനിയ, നിരഞ്ജന അനൂപ്, അദിതി രവി, സഞ്ജു ശിവറാം, ഷെബിന്‍ ബെന്‍സണ്‍, ബോണി തോമസ്, ഹാരിസ് ദേശം, ജെയ്‌സണ്‍ ഇ. ആന്റണി, സുബ്രു എസ്, മിനു, ആര്‍ ജയരാജ്, അനു നായര്‍, ജി. മാര്‍ത്താണ്ഡന്‍, വിനോദ് ഈശ്വര്‍, സുചിത്ര വര്‍മ്മ, മാത്യു മാത്തന്‍, ജോസഫ് നെല്ലിക്കല്‍, ആര്‍ജെ ദീപ, ജോളി ജോസഫ്, ശ്രീവിദ്യ, ബാബു ജോണ്‍, ഡോ. അനുക്രിസ്റ്റി, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ ക്യാംപെയ്‌നില്‍ പങ്കാളികളായി.

പോപ്‌കോണ്‍ ക്രിയേറ്റീവ്‌സ് എന്ന ഏജന്‍സിയാണ് ആശയവുമായി രംഗത്തെത്തിയത്.