പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു
Cricket
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th October 2018, 9:53 am

ഹൈദരാബാദ്: വെസ്റ്റി ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഷാര്‍ദുള്‍ ഠാകുര്‍ ടെസ്റ്റ് കുപ്പായമണിയും. മുഹമ്മദ് ഷമിക്ക് പകരക്കാരനായിട്ടാണ് ഠാകൂര്‍ ടീമില്‍ ഇടം നേടിയത്. രണ്ട് മാറ്റങ്ങളാണ് വിന്‍ഡീസ് ടീമില്‍ വരുത്തിയത്.

ആദ്യമത്സരത്തിലെ ആധികാരിക പ്രകടനം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന വിരാട് കോഹ്ലിയും സംഘം വിന്‍ഡീസ് നിരയ്‌ക്കെതിരെ അനായാസ ജയമാണ് ലക്ഷ്യമിടുന്നത്. രണ്ടുമത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.


പതിവുപോലെ സ്പിന്നര്‍മാരായിരിക്കും കളി നിയന്ത്രിക്കുക. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്നാംദിനം ഒരുഘട്ടം ശേഷിക്കെ തന്നെ വിന്‍ഡീസ് ഇന്നിങ്‌സിനും 272 റണ്ണിനും തോറ്റത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇന്നിങ്‌സ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യയുടെ ടീം: കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാവദ്, ഷാര്‍ദുല്‍ ഠാകൂര്‍.