ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടി, വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍; ന്യൂസിലാന്റിന് ജയിക്കാന്‍ 421 റണ്‍സ്
ICC WORLD CUP 2019
ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടി, വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍; ന്യൂസിലാന്റിന് ജയിക്കാന്‍ 421 റണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2019, 8:03 pm

ബ്രിസ്‌റ്റോള്‍: ന്യൂസിലാന്റിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍. ബാറ്റെടുത്തവരെല്ലാം മികച്ച സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 49.2 ഓവറില്‍ 421 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായി ഹോപ്പ് സെഞ്ച്വറി നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരായ ക്രിസ് ഗെയ്‌ലും എവിന്‍ ലൂയിസും മികച്ച തുടക്കം നല്‍കി. ലൂയിസ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ ഗെയ്ല്‍ 36 റണ്‍സെടുത്തു. മൂന്നാമതായി ഇറങ്ങിയ ഷായി ഹോപ്പ് വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്.

86 പന്തില്‍ 101 റണ്‍സ് നേടിയ ഹോപ്പ് ഒമ്പത് ഫോറും നാല് സിക്‌സും നേടി. പിന്നാലെയെത്തിയ ഡാരന്‍ ബ്രാവോ 25 ഉം ഹെയ്ത്മീര്‍ 27 ഉം റണ്‍സെടുത്തു. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 32 പന്തില്‍ 47 റണ്‍സെടുത്തു. ആള്‍റൗണ്ടര്‍ ആന്ദ്ര റസല്‍ വാലറ്റത്ത് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തോടെ ടീം സ്‌കോര്‍ 400 കടന്നു. കാര്‍ലോസ് ബ്രെയ്ത് വെയ്റ്റ് 16 പന്തില്‍ 24 റണ്‍സും ആഷ്‌ലി നഴ്‌സ് ഒമ്പത് പന്തില്‍ 21 റണ്‍സുമെടുത്ത് സ്‌കോര്‍ ഉയര്‍ത്തി.

വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരില്‍ ഒമ്പത് റണ്‍സെടുത്ത നികോളാസ് പൂരാന്‍ ഒരു റണ്‍സെടുത്ത കെമര്‍ റോച്ചും മാത്രമാണ് രണ്ടക്കം കാണാതിരുന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ മൂന്നോവറില്‍ 14 റണ്‍സെടുത്തിട്ടുണ്ട്.

WATCH THIS VIDEO: