കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മൃതശരീരം കാണാന്‍ പശ്ചിമ ബംഗാളിലെ ആശുപത്രി മകനോട് 51000 രൂപ ആവശ്യപ്പെട്ടതായി പരാതി
national news
കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മൃതശരീരം കാണാന്‍ പശ്ചിമ ബംഗാളിലെ ആശുപത്രി മകനോട് 51000 രൂപ ആവശ്യപ്പെട്ടതായി പരാതി
ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 2:55 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കാണിക്കണമെങ്കില്‍ 51000 രുപ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി ബന്ധുക്കളുടെ ആരോപണം.
അച്ഛന്റെ മൃതദേഹം കാണിക്കണമെങ്കില്‍ 51000 രൂപ നല്‍കണമെന്ന് തന്നോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് മരണപ്പെട്ട ഹരി ഗുപ്തയുടെ മകന്‍ സാഗര്‍ ഗുപ്തയാണ് രംഗത്തെത്തിയിട്ടുള്ളത്.

ശനിയാഴ്ചയാണ് കൊവിഡ് ബാധിച്ച് ഹരി ഗുപ്ത മരിച്ചത്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെയാണ് വിവരം ബന്ധുക്കളെ ആശുപത്രി അറിയിക്കുന്നത്. എന്തുകൊണ്ടാണ് വിവരം അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ബന്ധപ്പെടാന്‍ വിവരങ്ങള്‍ ഇല്ലായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് സാഗര്‍ പറയുന്നു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയെന്നും കാണണമെങ്കില്‍ 51000 രൂപ നല്‍കണമെന്നും ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടതായി സാഗര്‍ പറഞ്ഞു.
ഇത് എതിര്‍ത്തപ്പോള്‍ 31000 മതിയെന്നു പറഞ്ഞെന്നും ഇദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവ സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഹരി ഗുപ്തയുടെ ബന്ധുക്കള്‍ മൃതദേഹം കാണാന്‍ കഴിഞ്ഞില്ല.

ആശുപത്രിയില്‍ നടന്ന സംഭവം ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നെന്നും സാഗര്‍ ഗുപ്ത പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: In West Bengal Son forced to pay Rs 51,000 to see father’s body who died from coronavirus