ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
പശ്ചിമബംഗാളില്‍ റീപോളിങ് ആരംഭിക്കാന്‍ വൈകി; പ്രതിഷേധവുമായെത്തിയ വോട്ടര്‍മാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 2:05pm

 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഒരു ബൂത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റീപോളിങ് ആരംഭിക്കാന്‍ വൈകിയതിനെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ബൂത്ത് നമ്പര്‍ 36/37ലാണ് പോളിങ് ആരംഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ പ്രതിഷേധവുമായെത്തിയത്.

 

 

19 ജില്ലകളിലെ 568 പഞ്ചായത്ത് ബൂത്തുകളിലാണ് ഇന്ന് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് റീപോളിങ് നടക്കുന്നത്. ഇവയില്‍ 63 ബൂത്തുകള്‍ മൂര്‍ഷിദാബാദിലും 52 ബൂത്തുകള്‍ കൂച്ച്‌ബെഹാറിലും 28 എണ്ണം പശ്ചിമ മിഡ്‌നാപ്പൂരിലും 10 എണ്ണം ഹൂഗ്ലിയിലുമാണ്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ വ്യാപക അക്രമങ്ങളെ തുടര്‍ന്ന് ലഭിച്ച പരാതികളിന്‍മേലാണ് ഇവിടങ്ങളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.

 

 

സുരക്ഷിതമായ തെരഞ്ഞെടുപ്പ് സൗകര്യം ഉറപ്പ് വരുത്തണമെന്ന് പോളിംഗ് പാനല്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് പൊലീസിന്റെ ലാത്തിച്ചാര്‍ജ്. തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമ പരമ്പരകളില്‍ 12 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.


Also Read: യു.പിയില്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ദളിത് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു


തിങ്കളാഴ്ച നടന്ന അക്രമങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ്, സി.പി.ഐ.എം, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.

വോട്ടെണ്ണല്‍ മെയ് 17 ന് നടക്കും.

 


Watch DoolNews :

 

Advertisement