ബംഗാള്‍ ബി.ജെ.പി എം.എല്‍.എ ആത്മഹത്യ ചെയ്ത നിലയില്‍; കൊലപാതകമെന്ന് കുടുംബം
India
ബംഗാള്‍ ബി.ജെ.പി എം.എല്‍.എ ആത്മഹത്യ ചെയ്ത നിലയില്‍; കൊലപാതകമെന്ന് കുടുംബം
ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 10:27 am

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബി.ജെ.പി എം.എല്‍.എ ആത്മഹത്യ ചെയ്ത നിലയില്‍. നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഹേമന്ത്ബദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ദേവേന്ദ്ര നാഥ് റോയിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ ദേവേന്ദ്ര നാഥിന്റേത് ആത്മഹത്യയല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എം.എല്‍.എയുടേത് കൊലപാതകം തന്നെയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ആരോപിക്കുന്നു.

എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയൂവെന്നും മറ്റ് കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നുമാണ് പൊലീസ് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം റായ്ഗഞ്ച് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

ദേവേന്ദ്രനാഥിന്റേത് കൊലപാതകമാണെന്നും എന്താണ് അതിന് പിന്നിലുള്ള കാരണമെന്ന് അന്വേഷിക്കണമെന്നും പശ്ചിമബംഗാള്‍ ബി.ജെ.പി ട്വീറ്റ് ചെയ്തു.

സി.പി.ഐ.എമ്മിന്റെ മുന്‍ എം.എല്‍.എ ആയിരുന്ന ഇദ്ദേഹം 2019 ലാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ദല്‍ഹിയില്‍ വെച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ