എഡിറ്റര്‍
എഡിറ്റര്‍
പരാതി സ്വീകരിച്ചില്ലെങ്കില്‍ പൊലീസിനെ അടിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ്
എഡിറ്റര്‍
Tuesday 5th September 2017 6:33pm


കൊല്‍ക്കത്ത: പൊലീസിനെ അടിക്കാന്‍ ഒരു മടിയും കാണിക്കേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. ഹൗറയില്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

തൃണമൂല്‍ പ്രവര്‍ത്തകര്‍ പൊലീസിനെ തല്ലിയാല്‍ രക്ഷപ്പെട്ട് പോരുന്നുണ്ടെന്നും അതു കൊണ്ട് തങ്ങള്‍ക്കും തല്ലാമെന്നാണ് ദിലീപ് ഘോഷിന്റെ നിലപാട്.

പൊലീസ് കേസെടുക്കുന്നില്ലെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തണമെന്നും എന്നിട്ടും പരാതി എടുത്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ ഘൊരാവോ ചെയ്യണമെന്നും പിന്നെ തല്ലണമെന്നും ഘോഷ് പറഞ്ഞു.


Readmore:   ജെ.എന്‍.യുവില്‍ നജീബ് അഹമ്മദിനെ മര്‍ദിച്ച പ്രവര്‍ത്തകനെ എ.ബി.വി.പി തെരഞ്ഞെടുപ്പിന് ഇറക്കുന്നു


ബംഗാളില്‍ പൊലീസിനെ തല്ലുന്നത് ജനാധിപത്യാവകാശമാണെന്നും പൊലീസിനെ തല്ലിയാല്‍ ബംഗാളില്‍ അധികാരത്തിലെത്താമെന്നും ഘോഷ് പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിക്കാരെ തല്ലിയാല്‍ കേസെടുക്കുന്നത് ബി.ജെ.പിക്കെതിരെയാണെന്നും ഘോഷ് പറഞ്ഞു.

Advertisement