എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ മമതാ സര്‍ക്കാര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കും
എഡിറ്റര്‍
Friday 8th September 2017 11:40pm

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും അപേക്ഷ നല്‍കും. പേര് മാറ്റുന്നതിനായി കഴിഞ്ഞ തവണ നല്‍കിയ അപേക്ഷ കേന്ദ്രം തള്ളിയിരുന്നു. തുടര്‍ന്ന് വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

സര്‍ക്കാര്‍ യോഗങ്ങളില്‍ അക്ഷരമാല ക്രമത്തില്‍ ഏറ്റവും അവസാനമായി പശ്ചിമ ബംഗാളിന് സ്ഥാനം ലഭിക്കുന്നതെന്നതാണ് പേര് മാറ്റാനുള്ള സര്‍ക്കാരിന്റെ  തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.


മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല;അന്ധ്രാപ്രദേശില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു


പശ്ചിമ ബംഗാള്‍ എന്ന പേരു മാറ്റി ‘ബംഗ്ല’ എന്ന് പേര് സ്വീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുമ്പ് 2011ല്‍ ‘പശ്ചിംങ് ബംഗോ’ എന്ന് പേര് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Advertisement