എഡിറ്റര്‍
എഡിറ്റര്‍
യമ്മ്‌ല പഗല ദിവാന-3 ചിത്രീകരിക്കും:ഡിയോള്‍ കുടുംബം
എഡിറ്റര്‍
Friday 29th March 2013 11:23am

മുംബൈ: യമ്മ്‌ല പഗല ദിവാന -3 നിര്‍മിക്കുമെന്ന് ഡിയോള്‍ കുടുംബം. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഉദ്ഘാടന പ്രദര്‍ശനത്തിനിടെയാണ് ഡിയോള്‍ കുടുംബം തങ്ങളുടെ ആഗ്രഹം വ്യക്തമാക്കിയത്.

Ads By Google

സാമിര്‍ഖാന്റെ സംവിധാനത്തില്‍ 2011 ലാണ് യമ്മല പഗല ദിവാന ഇറങ്ങിയത്. ഈ ചിത്രത്തിന്റെ തുടര്‍ച്ചയായി നല്ലൊരു കോമഡി എന്റര്‍ടെയ്‌നറാണ് ബോളിവുഡ് സൂപ്പര്‍ താരം ധര്‍മേന്ദ്ര നിര്‍മിച്ചിരിക്കുന്നത്.

ധര്‍മേന്ദ്രയും മക്കളായ സണ്ണി ഡിയോളും, ബോബി ഡിയോളും തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതും. ഈ ചിത്രത്തിന്റെ സീരിസ് തന്നെ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നതിനെ കുറിച്ചാണ് ഇവര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

ഞങ്ങള്‍ ഈ ചിത്രത്തിന്റെ മൂന്നാമത്തെ പാര്‍ട്ട് ചിത്രീകരിക്കാനുദ്ദേശിക്കുന്നുണ്ട്. കാരണം ജനങ്ങള്‍ ഈ ചിത്രത്തിന്റെ തുടര്‍ച്ചയെ ആഗ്രഹിക്കുന്നുണ്ട് . പുതിയ ചിത്രം വന്‍ സ്വീകാര്യത നേടുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ധര്‍മേന്ദ്ര പറഞ്ഞു.

ജനങ്ങള്‍ ഒരു ചിത്രം ഇഷ്ടപ്പെടണമെങ്കില്‍ അത് ബ്രാന്‍ഡ് ചെയ്യപ്പെട്ടതായിരിക്കണം. പാര്‍ട്ട് 2 വിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സംഗീത് ശിവനാണ്, ഞങ്ങള്‍ നല്ലൊരു ചിത്രമാണ് നിര്‍മിച്ചിരിക്കുന്നത്.

എല്ലാവരും ഇത് കാണുകയാണെങ്കില്‍ പാര്‍ട്ട് 1 നേക്കാള്‍ മികച്ചതാണ് രണ്ടെന്ന് എല്ലാവര്‍ക്കും മനസിലാക്കാനാകുമെന്നും ധര്‍മേന്ദ്ര പറഞ്ഞു.

എന്നിരുന്നാലും ഇത് ഒറിജിനലിന്റെ തുടര്‍ച്ചയല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  ജൂണ്‍ 7 ന് പ്രേക്ഷകര്‍ക്കായി ചിത്രം തിയറ്ററുകളിലെത്തുമെന്നും ധര്‍മേന്ദ്ര അറിയിച്ചു.

Advertisement