എഡിറ്റര്‍
എഡിറ്റര്‍
”വെല്‍ക്കം ടു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏയര്‍പോര്‍ട്ട്” ; സൂപ്പര്‍ താരത്തിന് ജന്മ നാടിന്റെ ആദരവ്
എഡിറ്റര്‍
Wednesday 29th March 2017 2:56pm

 

ഫുന്‍ചാല്‍: പോര്‍ച്ചുഗലിന്റെ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍ ഏയര്‍പോര്‍ട്ട് ഒരുങ്ങുന്നു. മഡേരിയയിലെ പ്രാദേശിക ഏയര്‍പോര്‍ട്ടാണ് ഇന്നു മുതല്‍ ക്രിസ്റ്റ്യാനോയുടെ പേരില്‍ അറിയപ്പെടുന്നത്. താരത്തോടുള്ള ആദര സൂചകമായാണ് പ്രാദേശിക ഗവണ്‍മെന്റ് ഏയര്‍പോര്‍ട്ടിന്റെ പേര് പുനര്‍നാമകരണം ചെയ്തത്.


Also read ‘ഞാന്‍ രാഷ്ട്രപതിയായാല്‍ പിന്നെ ആര്‍.എസ്.എസിനെ ആരു നയിക്കും’; രാഷ്ട്രപതിയാകാനില്ലെന്ന് മോഹന്‍ ഭാഗവത് 


താരത്തിന്റെ പേരുമായി യാത്രികരെ വരവേല്‍ക്കാനൊരുങ്ങുന്ന ഏയര്‍പോര്‍ട്ടിനു പുറത്ത് തങ്ങള്‍ സംഘടിപ്പിക്കുന്ന ചടങ്ങിനു താരവും എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സ്വീഡനുമായുള്ള സൗഹൃദ മത്സരശേഷം റൊണാള്‍ഡോ രാജ്യത്ത് തന്നെയാണ് നിലവിലുള്ളത്.

ഏയര്‍പോര്‍ട്ടിന്റെ പേരുമാറ്റിയത് വഴി നിരവധി പേരുടെ ശ്രദ്ധ പിടിച്ച പറ്റാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന്റെ ഈ നീക്കത്തിനു ഏറ്റുവാങ്ങേണ്ടി വന്നത്.

കഴിഞ്ഞ തിങ്കളാഴ്ച പോര്‍ച്ചുഗല്‍ ടീം വിമാനത്താവളത്തിലെത്തിയപ്പോള്‍ ദേശീയ ടീം 2016ലെ യൂറോകപ്പ് നേടിയ മുഹൂര്‍ത്തതിന്റെ ചിത്രവുമായാണ് ഏയര്‍പോര്‍ട്ട് താരങ്ങളെ സ്വീകരിച്ചത്. നേരത്തെ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ച മ്യൂസിയത്തിന്റെ വാര്‍ത്തകളിലൂടെയും ഫുന്‍ചാല്‍ വാര്‍ത്തളില്‍ ഇടം പിടിച്ചിരുന്നു.

Advertisement