| Friday, 17th May 2013, 10:23 am

സി.ബി.ഐക്ക് സ്വയംഭരണാധികാരം നല്‍കും: ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സി.ബി.ഐക്ക് സ്വയംഭരണാധികാരം നല്‍കുമെന്ന് ധനമന്ത്രി ചിദംബരം. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വേണ്ടത് ശ്രമിക്കുമെന്നും ചിദംബരം പറഞ്ഞു. എന്നാല്‍സ്വയംഭരണാധികാരം ലഭിച്ചാല്‍ ഉത്തരവാദിത്തത്തോടെ സി.ബി.ഐ പെരുമാറണമെന്നും ചിദംബരം മുന്നറിയിപ്പ് നല്‍കി.[]

സി.ബി.ഐയ്ക്ക് സ്വയംഭരണാവകാശം നല്‍കുന്നതാണ്. എന്നാല്‍ ലോകത്തെല്ലായിടത്തും ഏത് സ്വതന്ത്ര ഏജന്‍സിയായാലും ആരോടെങ്കിലും ഉത്തരവാദിത്തമുള്ളവരായിരിക്കും. അതേപോലെ സി.ബി.ഐ പാര്‍ലമെന്റിനോടും കോടതിയോടും ബാധ്യതയുള്ളവരായിരിക്കണം.[]

സി.ബി.ഐ അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ചിദംബരം വ്യക്തമാക്കി. ലണ്ടനില്‍ എന്‍.ഡി. ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്.

കല്‍ക്കരി അഴിമതിക്കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസുമായും പങ്കുവെച്ചതിനായിരുന്നു വിമര്‍ശനം.

സി.ബി.ഐ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായിരിക്കണമെന്നും രാഷ്ട്രീയ യജമാനന്മാരുടെ ഉത്തരവിനനുസരിച്ച് പ്രവര്‍ത്തിക്കരുതെന്നും സുപ്രീം കോടതി സി.ബി.ഐയെ ഉപദേശിച്ചിരുന്നു.

സി.ബി.ഐയെ കൂട്ടിലടച്ച തത്ത എന്നായിരുന്നു സുപ്രീം കോടതി വിശേഷിപ്പിച്ചത്. സി.ബി.ഐയെ സ്വതന്ത്ര ഏജന്‍സിയാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സി.ബി.ഐയെ സ്വതന്ത്ര ഏജന്‍സിയാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണ് ഈ വിദഗ്ധ സമിതിയുടെ ജോലി.

Latest Stories

We use cookies to give you the best possible experience. Learn more