ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Meghalaya
‘ഞങ്ങള്‍ രക്ഷിച്ച കേരളത്തിലെ നേഴ്‌സുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു’; നാണംകെട്ട തെരഞ്ഞെടുപ്പു പ്രചരണവുമായി നരേന്ദ്രമോദി മേഘാലയയില്‍
ന്യൂസ് ഡെസ്‌ക്
Thursday 22nd February 2018 11:28pm

ഷില്ലോങ്: മേഘാലയ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നാണം കെട്ട പ്രസ്താവനയുമായി പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ നരേന്ദ്രമോദി. ഫുല്‍ബാരിയില്‍ വന്‍ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് മോദി പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞത്.

ഇറാഖില്‍ നിന്നും രക്ഷപ്പെടുത്തിയ കേരളത്തിലെ നേഴ്‌സുമാരെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ഉപയോഗിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് ഇവരെ ഇറാഖില്‍ നിന്നും രക്ഷിച്ച് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ഇവരെല്ലാവരും ക്രിസ്ത്യാനികളായിരുന്നുവെന്നുമാണ് മോദി ജനങ്ങളോടായി പറഞ്ഞത്.

തന്റെ രണ്ടാമത്തെ പൊതു പരിപാടിയിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മേഘാലയയില്‍ മാറ്റത്തിനു സമയമായി. മേഘാലയയിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട വികസനങ്ങള്‍ ലഭ്യമാക്കാനായി ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement