എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി
എഡിറ്റര്‍
Tuesday 3rd October 2017 10:38pm

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. കേസന്വേഷിക്കുന്ന പ്രത്യേക സംഘം കൊലപാതകികളെ തിരിച്ചറിഞ്ഞതയാണ് രാമലിംഗ റെഡ്ഡി പറഞ്ഞത്.


Also Read: കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ടു നിരോധനം: അരുണ്‍ ഷൂരി


സംഘം തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ക്ക് സൂചനകള്‍ ലഭിച്ച് കഴിഞ്ഞു. പക്ഷേ അതിപ്പോള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ കഴിയുകയില്ല. ഞങ്ങള്‍ക്ക് വ്യക്തമായ സൂചനകളുണ്ട്. പക്ഷേ ശരിയായ തെളിവുകളും ലഭിക്കേണ്ടതുണ്ട്. ശരിയായ തെളിവുകള്‍ ഇല്ലായെങ്കില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുകയില്ല. അതുകൊണ്ട് തന്നെ ശരിയായ രീതിയില്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ആരാണിത് ചെയ്തതെന്ന് നമുക്കറിയാം.. എല്ലാം അറിയാം..’ റെഡ്ഡി പറഞ്ഞു.


Dont Miss: യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; സത്യമറിയാതെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് യുവതി


സംഘപരിവാറുകള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഗൗരി ലങ്കേഷ് സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവിലെ വീടിനു മുന്നില്‍ വെച്ചാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തെത്തുടര്‍ന്ന് രാജ്യത്ത് നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിന് സമാനരീതിയിലായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകവും. കല്‍ബുര്‍ഗിയുടെ വധത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ചതും ഗൗരിയായിരുന്നു.

Advertisement