'റഫാല്‍ നേരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആക്രമണം ഇന്ത്യയിലിരുന്ന് നടത്താമായിരുന്നു': രാജ്‌നാഥ് സിങ്
national news
'റഫാല്‍ നേരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആക്രമണം ഇന്ത്യയിലിരുന്ന് നടത്താമായിരുന്നു': രാജ്‌നാഥ് സിങ്
ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2019, 9:21 am

റഫാല്‍ യുദ്ധവിമാനം ഇന്ത്യക്ക് നേരത്തെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ബാലാക്കോട്ടില്‍ കയറി ആക്രമണം നടത്തേണ്ടിവരില്ലായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘റഫാല്‍ നേരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബാലാക്കോട്ടില്‍ കയറി ആക്രമണം നടത്തേണ്ട കാര്യമുണ്ടാകുമായിരുന്നില്ല. ഇന്ത്യയിലിരുന്ന് തന്നെ പാകിസ്താനില്‍ പ്രഹരമേല്‍പിക്കാമായിരുന്നു’, രാജ്‌നാഥ് സിങ് പറഞ്ഞു.

അതേസമയം തന്നെ യുദ്ധവിമാനങ്ങള്‍ സ്വയം പ്രതിരോധത്തിന് വേണ്ടിമാത്രമുള്ളതാണെന്നും പ്രകോപനത്തിനുള്ളതല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.

റഫാലില്‍ പൂജ നടത്തിയതിനെക്കുറിച്ച് പ്രതിരോധ മന്ത്രിയുടെ പ്രതികരണമിങ്ങനെ, ‘വിമാനത്തില്‍ ഞാന്‍ ഓം എന്നെഴുതി. തേങ്ങയുടച്ചു. അത് ചെയ്തത് ഐക്യത്തിനുവേണ്ടിയാണ്. എന്റെ വിശ്വാസം കൊണ്ടാണ് ഞാനങ്ങനെ ചെയ്തത്. ഞാന്‍ ശസ്ത്രപൂജ ചെയ്യുന്ന സമയത്ത് ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും സിഖുകാരും ബുദ്ധ മതക്കാരും അവിടെയുണ്ടായിരുന്നു’.

ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ യുദ്ധ വിമാനത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പൂജ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ