എഡിറ്റര്‍
എഡിറ്റര്‍
‘റോയെ വിളിക്കേണ്ടി വരുമോ?’; കോഹ്‌ലിയും രവിശാസ്ത്രിയും തമ്മിലുള്ള കോഡ് ഭാഷ ഡീകോഡ് ചെയ്യാന്‍ ആരാധകരെ വെല്ലുവിളിച്ച് ബി.സി.സി.ഐ, വീഡിയോ
എഡിറ്റര്‍
Monday 20th November 2017 9:22pm

കൊല്‍ക്കത്ത: നായകന്‍ വിരാട് കോഹ്ലിയുടേയും പേസര്‍മാരുടേയും കരുത്തില്‍ ഈഡന്‍ ഗാര്‍ഡനില്‍ ലങ്കയെ സമനിലയില്‍ കുരുക്കി ഇന്ത്യ. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി തന്റെ അമ്പതാം സെഞ്ച്വറി നേടിയാണ് കോഹ് ലി ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായത്.

വിജയത്തിനായി ഇന്ത്യയും സമനില പിടിക്കാന്‍ ലങ്കയും പൊരുതിയ മത്സരം നാടകീയ സംഭവങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ താരം ഷമിയും ലങ്കന്‍ താരം ഡിക്ക് വെല്ലയും തമ്മില്‍ കോര്‍ത്തതുള്‍പ്പടെ.

ഇതിനിടെ ഇന്ത്യന്‍ നായകനും പരിശീലകനും തമ്മിലുള്ള കോഡ് ഭാഷയുപയോഗിച്ചുള്ള സംസാരവും ശ്രദ്ധേയമായി. മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് കളി കാണുകയായിരുന്ന രവി ശാസ്ത്രിയോട് വിരാട് എന്തോ ആംഗ്യം കാണിക്കുകയായിരുന്നു. അതിന് മറുപടിയായി ശാസ്ത്രിയും പ്രത്യേക ആംഗ്യം കാണിച്ചു.


Also Read: ‘കേക്ക് പണ്ടേ എനിക്കൊരു വീക്ക്‌നെസ് ആണ്’; സാക്ഷിയുടെ കയ്യില്‍ നിന്നും കത്തി തട്ടിയെടുത്ത് കേക്ക് മുറിച്ചെടുത്ത് ധോണി; വൈറലായി സാക്ഷിയുടെ പിറന്നാള്‍ ആഘോഷം, വീഡിയോ


എന്നാല്‍ ഇരുവരും പരസ്പരം എന്താണെന്ന് പറഞ്ഞതെന്ന് ആരാധകര്‍ക്കു മാത്രമല്ല ബി.സി.സി.ഐയ്ക്കു പോലും മനസിലായിട്ടില്ല. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ആംഗ്യ ഭാഷയിലെ കോഡ് ഡീകോഡ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന ക്യാപ്ഷനോടു കൂടി ബി.സി.സി.ഐ തന്നെ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.

നായകന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ലങ്കയ്ക്ക് മുന്നില്‍ 232 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യ ഉയര്‍ത്തിയത്. ഇന്ത്യയ്‌ക്കെതിരെ വിജയത്തോടെ തുടങ്ങാമെന്ന മോഹവുമായിട്ടായിരുന്നു ലങ്കന്‍ ടീം ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചതോടെ ലങ്കന്‍ മോഹങ്ങള്‍ തകര്‍ക്കുകയായിരുന്നു.

Advertisement