സിനിമാരംഗത്തെ പീഡനം അവസാനിപ്പക്കണം; ഡബ്ല്യൂ.സി.സി ഹര്‍ജി നല്‍കി
WCC
സിനിമാരംഗത്തെ പീഡനം അവസാനിപ്പക്കണം; ഡബ്ല്യൂ.സി.സി ഹര്‍ജി നല്‍കി
ന്യൂസ് ഡെസ്‌ക്
Tuesday, 16th October 2018, 9:11 pm

കൊച്ചി: സിനിമാ ലൊക്കേഷനിലെ ലൈംഗികചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി ഹര്‍ജി നല്‍കി. അംഗങ്ങളായ റിമാ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഹെക്കോടതി നാളെ ഹര്‍ജി പരിഗണിക്കും.

പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചന പദ്മിനി, ഡബ്ല്യൂ.സി.സി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഇന്റേണല്‍ കംപ്ലെയന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞത്.

ഇതിന് പുറമെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി സെല്‍ രൂപീകരിക്കണമെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു.