റണ്‍വേട്ടയില്‍ രോഹിത് ശര്‍മ്മയെ മറികടക്കണമെങ്കില്‍ വില്ല്യംസണും റൂട്ടിനും ഫൈനലില്‍ സെഞ്ച്വറിയടിക്കേണ്ടി വരും
ICC WORLD CUP 2019
റണ്‍വേട്ടയില്‍ രോഹിത് ശര്‍മ്മയെ മറികടക്കണമെങ്കില്‍ വില്ല്യംസണും റൂട്ടിനും ഫൈനലില്‍ സെഞ്ച്വറിയടിക്കേണ്ടി വരും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th July 2019, 8:24 am

ലോകകപ്പില്‍ നിന്ന് ടീം ഇന്ത്യ പുറത്തായെങ്കിലും റണ്‍ വേട്ടയില്‍ രോഹിത് ശര്‍മ്മ തന്നെയാണ് ഒന്നാമത്. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഡേവിഡ് വാര്‍ണര്‍ രോഹിതിനെ മറികടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒമ്പത് റണ്‍സിന് ഔസീസ് ഓപ്പണര്‍ ഔട്ടായതോടെ ഒരു റണ്ണിന് രോഹിത് തന്നെയാണ് ഇപ്പോഴും മുന്നില്‍.

9 മത്സരങ്ങളില്‍ 81 ശരാശരിയില്‍ 648 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. അഞ്ച് സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും രോഹിതിന്റെ പേരിലുണ്ട്.

ഇനി ന്യൂസിലാന്റ് നായകന്‍ കെയിന്‍ വില്ല്യംസണും ഇംഗ്ലണ്ടിന്റെ ജോ റൂട്ടുമാണ് രോഹിതിനെ മറികടക്കാന്‍ സാധ്യതയുള്ളത്. 9 കളികളില്‍ നിന്ന് 548 റണ്‍സാണ് വില്ല്യംസണുള്ളത്. 91.33 എന്ന ലോകകപ്പിലെ ഏറ്റവും വലിയ ശരാശരിയാണ് വില്ല്യംസണിന്റെ പേരിലുള്ളത്.

ജോ റൂട്ടിന് 549 റണ്‍സാണുള്ളത്. രോഹിതിനെ മറികടക്കണമെങ്കില്‍ റൂട്ടിന് 99 റണ്‍സ് എടുക്കേണ്ടി വരും. ലോകകപ്പില്‍ നിന്ന് പുറത്തായ ബംഗ്ലാദേശ് താരം ഷാക്കിബ് ഹസനാണ് മൂന്നാം സ്ഥാനത്ത് 606 റണ്‍സാണ് ഷാക്കിബിനുള്ളത്.

അതേസമയം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും (673) രണ്ടാം സ്ഥാനത്തുള്ള മാത്യു ഹെയ്ഡന്റെയും (659) റെക്കോര്‍ഡ് മറികടക്കാന്‍ രോഹിതിന് സാധിച്ചിരുന്നില്ല.