എഡിറ്റര്‍
എഡിറ്റര്‍
കാഴ്ചക്കുറവുള്ള ആദിവാസി വൃദ്ധന് നല്‍കിയത് പുഴുക്കള്‍ നിറഞ്ഞ റേഷനരിയെന്ന് പരാതി; സംഭവം വയനാട്ടില്‍
എഡിറ്റര്‍
Thursday 13th April 2017 8:33pm

മാനന്തവാടി: കാഴ്ചക്കുറവുള്ള വൃദ്ധന് പുഴുക്കള്‍ നിറഞ്ഞ റേഷനരിയെന്ന് പരാതി. ബി.പി.എല്‍ അരിയാണ് ഇത്തരത്തില്‍ നല്‍കിയത്. ഒണ്ടയങ്ങാടി എടപ്പടി വാകേരി കോളനിയിലെ വെള്ളു എന്ന 78-കാരനാണ് ഈ ദുരനുഭവമുണ്ടായത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഡാനിയേല്‍ ജോര്‍ജ്ജിന്റെ (തമ്പി) റേഷന്‍ കടയില്‍ നിന്നാണ് വെള്ളു അരി വാങ്ങിയത്. 160 രൂപ നല്‍കിയാണ് വെള്ളു അരി വീട്ടിലെത്തിച്ചത്. ഒരു ദിവസം ഈ അരികൊണ്ട് കഞ്ഞി വെച്ച് കുടിച്ച ഇദ്ദേഹം, അടുത്ത ദിവസം വീട്ടിലെത്തിയ മകള്‍ പറഞ്ഞപ്പോഴാണ് അരിയില്‍ പുഴുക്കളുള്ള വിവരം അറിയുന്നത്.


Never Miss: നൂറ് കോടി സ്വപ്‌നങ്ങളുമായി ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’ ട്രെയിലര്‍ പുറത്തിറങ്ങി


ഭാര്യയോടൊപ്പമാണ് വെള്ളു താമസിക്കുന്നത്. മക്കള്‍ സമീപത്ത് തന്നെയാണ് താമസിക്കുന്നതെങ്കിലും സ്വയം പാകം ചെയ്താണ് വെള്ളു ആഹാരം കഴിക്കുന്നത്. ചെറുപ്പം മുതലേ സ്വയം ഉണ്ടാക്കുന്ന ആഹാരമാണ് ഇദ്ദേഹം കഴിക്കുന്നത്. ക്വാറി തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ കണ്ണില്‍ കരിങ്കല്‍ ചീള് തെറിച്ചാണ് കാഴ്ചയ്ക്ക് തകരാറ് വന്നത്.

അതേസമയം അരിയില്‍ പുഴുക്കളുള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് റേഷന്‍ കട നടത്തുന്ന ഡാനിയല്‍ ജോര്‍ജ്ജ് പറഞ്ഞു. ആ ദിവസം അരി നല്‍കിയ ശേഷം ഇന്ന് വരെ ആരും പരാതിയുമായി വന്നിട്ടില്ല. വെള്ളുവിന്റെ കുടുംബത്തിന് അരി മാറ്റിനല്‍കുമെന്നും നല്ല അരി വീട്ടിലെത്തിച്ച് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement